‘േക്വാറം’ തികയാതെ മാറ്റിവെച്ച പ്രത്യേക മന്ത്രിസഭയോഗം തുടങ്ങി
text_fieldsതിരുവനന്തപുരം: മന്ത്രിമാർ എല്ലാവരും എത്താത്തതിനെ തുടർന്ന് മാറ്റിെവച്ച പ്രത്യേക മന്ത്രിസഭ യോഗം തുടങ്ങി. പരമാവധി മന്ത്രിമാർ എല്ലാവരും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രിമാർ പങ്കെടുക്കാത്തതിനാൽ തീരുമാനമെടുക്കാനാകാതെ വന്ന ഓർഡിനൻസുകളാണ് പ്രത്യേക മന്ത്രിസഭയോഗം തിങ്കളാഴ്ച വീണ്ടും പരിഗണിക്കുക.
കാലാവധി കഴിഞ്ഞ ഓർഡിനൻസുകൾ പുനർവിജ്ഞാപനം ചെയ്യാൻ ഗവർണറോട് ശിപാർശ ചെയ്യും. വെള്ളിയാഴ്ച വിളിച്ചുചേർത്ത പ്രത്യേക മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാർ മാത്രമാണ് പങ്കെടുത്തത്. േക്വാറം തികയാത്തതിനാൽ ഓർഡിനൻസ് പരിഗണിക്കുന്നത് മുഖ്യമന്ത്രിതന്നെ ഇടപെട്ട് മാറ്റിവെക്കുകയായിരുന്നു.
മന്ത്രിമാർ എത്താത്തതിനാൽ തീരുമാനമെടുക്കാനാവാതെ മന്ത്രിസഭ പിരിയേണ്ടിവന്നത് സംസ്ഥാന ചരിത്രത്തിലെ അപൂർവ സംഭവമായിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കാനും മറ്റുമായി 12 മന്ത്രിമാർ മന്ത്രിസഭയോഗം ഉപേക്ഷിച്ചുപോയത് വിവാദമാവുകയും ചെയ്തു.
യോഗത്തിൽ പങ്കെടുക്കില്ലെന്ന കാര്യം മുഖ്യമന്ത്രിയെ മുൻകൂട്ടി അറിയിച്ചിരുന്നു എന്നാണ് മന്ത്രിമാരിൽ ചിലർ നൽകിയ വിശദീകരണം. സംഭവം സർക്കാറിന് നാണക്കേടായ സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ യോഗത്തിൽ മുഖ്യമന്ത്രി ഇതിനെക്കുറിച്ച് പരാമർശം നടത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.