സമ്പർക്കപ്പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് നൽകിയിരുന്ന സ്പെഷ്യല്‍ കാഷ്വൽ ലീവ് റദ്ദ് ചെയ്തു
text_fieldsതിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി കോവിഡ് രോഗികളുമായുള്ള പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിൽ വരുന്ന സര്‍ക്കാര്‍, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് ആനുകൂല്യം റദ്ദ് ചെയ്തതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
കോവിഡ് രോഗികളുമായി പ്രഥമിക സമ്പർക്കത്തിൽ വരുന്ന ജീവനക്കാർ അക്കാര്യം ഓഫീസില്‍ വെളിപ്പെടുത്തുകയും സ്വയം നിരീക്ഷണം നടത്തുകയും സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി ഓഫീസിൽ പാലിക്കുകയും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉണ്ടായാൽ ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശ പ്രകാരം നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.