എസ്.പി ബാലസുബ്രഹ്മണ്യത്തിെൻറ രോഗമുക്തിക്കായി ശബരിമലയിൽ ഗാനാർച്ചന
text_fieldsശബരിമല: ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിെൻറ രോഗമുക്തിക്കായി ശബരിമലയിൽ ഗാനാർച്ചനയും ഉഷപൂജയും നടത്തി.
ദേവസ്വം ബോർഡിലെ ജീവനക്കാരനും തകിൽ വാദകനുമായ സുഗുണൻ, നാദസ്വര വാദകൻ ഗണേഷ് തിരുവാർപ്പ്, ഇടയ്ക്ക വാദകൻ യദുകൃഷ്ണൻ എന്നിവർ ചേർന്നാണ് എസ്.പി.ബിക്ക് വേണ്ടി ക്ഷേത്രത്തിൽ ഗാനാർച്ചന നടത്തിയത്.
എസ്.പി.ബിയുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ ശങ്കരാ ...നാദശരീരാ എന്ന ഗാനം ഗണേഷ് നാദസ്വരത്തിലൂടെ ആലപിക്കുകയായിരുന്നു. ഉഷപൂജക്ക് ശേഷം കൊടിമരത്തിനു മുന്നിൽ നിന്നാണ് ഗാനാർച്ചന നടത്തിയത്. കൂടാതെ എസ്.പി.ബിയുടെ തിരിച്ചുവരവിനായി ഉഷപൂജയും നടത്തി. ഓണക്കാല പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 29 ന് വൈകുന്നേരം തുറക്കും. പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ രണ്ടിന് നട അടയ്ക്കും. കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് വൈകുന്നേരം നട തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.