Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 1:25 PM IST Updated On
date_range 18 Sept 2018 9:39 AM ISTഅവധി ദിനത്തിലും കോടതിയിൽ സോളാർ കേസ് വാദം തുടരും
text_fieldsbookmark_border
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും തുടര്‍ നടപടികള്‍ തടയണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഹരജിയില്‍ അവധി ദിവസമായിട്ടും ഹൈകോടതി ഇന്ന് പ്രത്യേക വാദം കേള്‍ക്കും. സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറെൻറ വാദം തുടരും.
കമ്മീഷെൻറ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയത് സംബന്ധിച്ചാണ് സര്‍ക്കാരിെൻറ വാദം പുരോഗമിക്കുന്നത്. ഹരജിയില്‍ ഉമ്മന്‍ചാണ്ടിയുടെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിെൻറ വാദം പൂര്‍ത്തിയായ ശേഷം ഹൈകോടതി സരിതയുൾപ്പടെയുള്ള മറ്റ് കക്ഷികളുടെ വാദം കേള്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story