ടൂറിസം മേഖലക്ക് പ്രത്യേക സഹായ പദ്ധതി; ഹൗസ്ബോട്ടുകൾക്ക് മെയിൻറനൻസ് ഗ്രാൻറ്
text_fieldsതിരുവനന്തപുരം: കോവിഡിെൻറ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേളി ടൂറിസം വില്ലേജിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേക പദ്ധതിയുടെ ഭാഗമായി തൊഴിൽ നഷ്ടമായ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളായ 328 പേർക്ക് ഒറ്റത്തവണ സഹായമായി 10,000 രൂപ വീതം നൽകും.
ഹൗസ്ബോട്ടുകൾക്ക് ഒറ്റത്തവണ മെയിൻറനൻസ് ഗ്രാൻറായി മുറികളുടെ എണ്ണം അടിസ്ഥാനമാക്കി 80,000, 1,00,000, 1,20,000 എന്നിങ്ങനെ നൽകും. നവംബർ 30നകം അപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.