നിഖിൽ തോമസ് ഒളിവിൽ; അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsതിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെട്ട നിഖിൽ തോമസ് ഒളിവിലാണെന്ന് പൊലീസ്. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായകുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാന ലൊക്കേഷൻ കണ്ടെത്തിയത്.
അതേസമയം, നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലീസിൽ പരാതി നൽകില്ല. കേരള പൊലീസ് അന്വേഷണം മതിയെന്നാണ് തീരുമാനം. അഭിഭാഷകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖിൽ ഉള്ളതും കേരളത്തിൽ കേരള പൊലീസ് അന്വേഷണമാണ് ഉചിതമെന്നും കലിംഗ സർവകലാശാല അറിയിച്ചു. പൊലീസ് കൊണ്ടുവന്നത് സർവകലാശാല സർട്ടിഫിക്കറ്റിൻ്റെ മാതൃകയിലുള്ളതാണ്. സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചത് ആരെന്ന് കണ്ടെത്തണമെന്നാണ് സർവകലാശാലയുടെ ആവശ്യം.
എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പരാതി തന്റെ മുന്നിലെത്തിയാല്‍ ഉചിത നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. പാര്‍ട്ടി അംഗത്വമുണ്ടെങ്കിലേ സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കൂ എന്ന സ്ഥിതിയാണ്. യോഗ്യതയില്ലെങ്കിലും ഇവർക്ക് സര്‍വകലാശാലകളില്‍ വരെ ജോലി ലഭിക്കും. കേരളത്തിലേത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്. കെ. വിദ്യയെ പൊലീസ് കണ്ടെത്താത്തതിനെ സംബന്ധിച്ച ചോദ്യത്തിന്, ചില സംഘടനയില്‍ അംഗത്വമെടുത്താല്‍ പ്രത്യേക പരിഗണന ലഭിക്കുമെന്നായിരുന്നു ഗവർണറുടെ മറുപടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.