സ്പെഷൽ ഓണക്കിറ്റ്: സംസ്ഥാനതല വിതരണോദ്ഘാടനം നാളെ
text_fieldsതിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അവശ്യ സാധനങ്ങൾ അടങ്ങിയ സ്പെഷൽ കിറ്റിെൻറ സംസ്ഥാനതല വിതരണോദ്ഘാടനം 31ന് നടക്കും. തിരുവനന്തപുരം ഇടപ്പഴഞ്ഞി ജങ്ഷനിലെ റേഷൻ കടയിൽ രാവിലെ 8.30ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.
ആഗസ്റ്റ് 16 വരെയാണ് കിറ്റ് വിതരണം.16 ഇനം സാധനങ്ങൾ കിറ്റിലുണ്ടാകും. ഒരു കിലോ പഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടി ഉപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിയുടെ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ് (20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കരവരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, ഒരു തുണിസഞ്ചി എന്നിവയാണുണ്ടാകുക. മുൻ മാസങ്ങളിലേതുപോലെ എ.എ.വൈ, മുൻഗണന, മുൻഗണനേതര സബ്സിസി, മുൻഗണനേതര നോൺ സബ്സിസി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.