സാമാജികനായി അര നൂറ്റാണ്ട്; മാണിക്ക് നിയമസഭയുടെ ആദരം
text_fieldsതിരുവനന്തപുരം: എം.എൽ.എയായി 50 വര്‍ഷം പൂര്‍ത്തിയാക്കി റെക്കോഡ് സൃഷ്ടിച്ച കെ.എം. മാണിയെ ആദരിച്ചത് നിയമസഭ ചരിത്രത്തിലെ അപൂർവ ഏടായി. ശൂന്യവേളയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് നിയമസഭ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കെ.എം. മാണിയെ എല്ലാവര്‍ക്കുംവേണ്ടി അഭിനന്ദിച്ചത്. തനിക്ക് അനുകൂലമായ ആശയപരിസരം സൃഷ്ടിച്ച മാണി തത്ത്വശാസ്ത്രത്തെ പിന്തുടരുകയല്ല, സ്വന്തമായ തത്ത്വശാസ്ത്രം ആവിഷ്കരിച്ച് തേൻറതായ ഇരിപ്പിടം ഉറപ്പിക്കുകയായിരുന്നെന്ന് സ്പീക്കർ പറഞ്ഞു. സഭയുടെ നടപടികള്‍ പാലിച്ചും ചിട്ടയോടെയും തെൻറ നിലപാടുകള്‍ സംസ്ഥാനത്തിന് കാണിച്ചുകൊടുക്കാന്‍ അദ്ദേഹത്തിനായി. നിയമസഭാംഗങ്ങളുടെ പാഠശാലയാണ് മാണിയെന്നും സ്പീക്കര്‍ വിശേഷിപ്പിച്ചു.
ലോക പാർലമെൻററി ചരിത്രത്തില്‍ സ്ഥാനം നേടുന്ന അത്യപൂർവ്വ വ്യക്തികളുടെ ഇടയിലേക്കാണ് മാണി ഉയര്‍ന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരേ മണ്ഡലത്തില്‍ നിന്നു തന്നെ തുടര്‍ച്ചയായി ജയിച്ചുവരുകയെന്നതും ആര്‍ക്കും പറ്റാത്ത കാര്യമാണ്. മുന്നണികള്‍ മാറി മത്സരിച്ചിട്ടും അേദ്ദഹം വിജയിച്ചു. ഇങ്ങനെയൊരു റെക്കോഡ് ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ എന്ന് നിശ്ചയമില്ല. ഏറ്റവും കൂടുതല്‍ കാലം നിയമനിർമാണസഭയുടെ അംഗം എന്ന പദവിയുണ്ടായിരുന്നത് അമേരിക്കയിലെ ഫ്രെഡ് റസലിനാണ്. കേരള ഫ്രെഡ് റസലാണ് മാണി. അതുകൊണ്ടാണ് പാലാ നാരായണന്‍നായര്‍ അദ്ദേഹത്തെ ‘മാണിപ്രമാണി’യെന്ന് വിശേഷിപ്പിച്ചത്. ആര്‍ക്കും മാറ്റാനാകാത്ത പ്രമാണിയാണ് അദ്ദേഹം. സഭയിലെ സാന്നിധ്യവും ഇടപെടലുകളുമാണ് അദ്ദേഹത്തെ ഈ നിലയില്‍ എത്തിച്ചത്. ഇത് എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയുടെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തെ എതിര്‍ത്ത് 1967 മാര്‍ച്ച് 20ന് നടത്തിയതാണ് മാണിയുടെ ആദ്യപ്രസംഗം. അന്നുമുതല്‍ സഭയില്‍ എന്നും സര്‍ക്കാറുകളെ മുള്‍മുനയില്‍ നിര്‍ത്താന്‍ മാണിക്ക് കഴിഞ്ഞു. ബജറ്റിലുടെ മാണി കേരളത്തിന് സമര്‍പ്പിച്ച ഒട്ടേറെ പദ്ധതികളുണ്ടെന്നും ‘കാരുണ്യ’ ഒരിക്കലും ആരും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജനാധിപത്യത്തിലെ അദ്ഭുത പ്രതിഭാസമാണ് മാണിയെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ‘അഡീഷനാലിറ്റി’ എന്ന പദം നിഘണ്ടുവിന് സംഭാവന ചെയ്തതും മാണിയാണെന്ന് ഉമ്മൻ ചാണ്ടി ഓർമിപ്പിച്ചു. രാഷ്ട്രീയത്തില്‍ ഏറെക്കാലം നിലനിന്നിരുന്ന അയിത്താചരണം അവസാനിപ്പിച്ചത് മാണിയായിരുെന്നന്ന് ഒ. രാജഗോപാലും പറഞ്ഞു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, എ.കെ. ശശീന്ദ്രന്, രാമചന്ദ്രൻ കടന്നപ്പള്ളി, കക്ഷിനേതാക്കളായ സി.കെ. നാണു, അനൂപ് ജേക്കബ്, സ്വതന്ത്രനായ പി.സി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ 50 വര്‍ഷം രാഷ്ട്രീയ വിദ്യാർഥിയെപ്പോലെ വായിച്ചും പഠിച്ചും വളർന്നെന്നും ഇക്കാലയളവില്‍ ആരെയും അധിക്ഷേപിച്ചിട്ടിെല്ലന്നും മാണി മറുപടിയിൽ പറഞ്ഞു.
ഒരു വ്യക്തിയെയും അധിക്ഷേപിക്കാന്‍ താന്‍ നിയമസഭയെ ഉപയോഗിച്ചിട്ടില്ല. തന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി. ഇ.എം.എസ്, സി.എച്ച്. മുഹമ്മദ്കോയ എന്നിവരോടൊപ്പം ഈ നിയമസഭയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹത്തരമായി കാണുന്നു. സി. അച്യുതമേനോന്, കെ. കരുണാകരന്, ഇ.കെ. നായനാര്‍, എ.കെ. ആൻറണി, ഉമ്മന്‍ചാണ്ടി എന്നീ പ്രതിഭാധനന്മാരോടൊപ്പം സഭയില്‍ അംഗമാകാന്‍ കഴിഞ്ഞു. മുഖ്യമന്ത്രി കലവറയില്ലാതെ അഭിനന്ദിക്കുകയുണ്ടായി. അദ്ദേഹത്തിെൻറ വിശാലമനസ്കതക്കു മുന്നില്‍ നമോവാകം. തന്നെ കഴിഞ്ഞ 13 തെരഞ്ഞെടുപ്പുകളിലും വിജയിപ്പിച്ച പാലായിലെ വോട്ടര്‍മാരോട് നന്ദിപറയാന്‍ ഇൗ അവസരം വിനിയോഗിക്കുെന്നന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.