Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.സി-എസ്.ടി...

എസ്.സി-എസ്.ടി കോർപറേഷനിൽ വായ്പാ കുടിശിക തീർപ്പാക്കാൻ പ്രത്യേക പദ്ധതി

text_fields
bookmark_border
എസ്.സി-എസ്.ടി കോർപറേഷനിൽ വായ്പാ കുടിശിക തീർപ്പാക്കാൻ പ്രത്യേക പദ്ധതി
cancel

തിരുവനന്തപുരം: എസ്.സി-എസ്.ടി കോർപറേഷനിൽ വായ്പാ കുടിശിക തീർപ്പാക്കാൻ പ്രത്യേക പദ്ധതി. കോർപറേഷന്റെ സുവർണജൂബിലി വാർഷികം പ്രമാണിച്ചാണ് 60 ശതമാനം വരെ പലിശയിളവും നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു.

റവന്യു റിക്കവറി നേരിടുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 10 വർഷത്തിനുമുകളിൽ കുടിശിക ആയിട്ടുള്ളവർക്കാണ് പലിശയിലും പിഴ പലിശയിലും 60 ശതമാനം ഇളവ് നൽകുന്നത്. 6 വർഷം മുതൽ 10 വർഷം വരെ 50 ശതമാനവും 3 മുതൽ 6 വർഷം വരെ 40 ശതമാനവും ഇളവ് ലഭിക്കും.

ഒരു വർഷം മുതൽ 3 വർഷം വരെ കുടിശികയുള്ളവർക്ക് 30 ശതമാനവും ഒരു വർഷം വരെ കുടിശികയുള്ളവർക്ക് 20 ശതമാനവും ഇളവ് ലഭിക്കും. കോർപറേഷന്റെ പ്രവർത്തനം കൂടത്രൽ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കോർപറേഷന്റെ പുതിയ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SC-ST Corporation
News Summary - Special scheme for settlement of loan arrears in SC-ST Corporation
Next Story