Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്പെഷൽ സ്കൂ‌ൾ...

സ്പെഷൽ സ്കൂ‌ൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ: കൊച്ചിയിലെ ഹോട്ടൽ പൂട്ടിച്ചു

text_fields
bookmark_border
സ്പെഷൽ സ്കൂ‌ൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ: കൊച്ചിയിലെ ഹോട്ടൽ പൂട്ടിച്ചു
cancel

കൊച്ചി: വിനോദസഞ്ചാരത്തിനെത്തിയ സ്പെഷൽ സ്കൂ‌ൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ​ഭക്ഷണം വാങ്ങിയ ​ഹോട്ടൽ ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു.

എറണാകുളം കോമ്പാറയിലെ ‘വില്ലീസ്​ കിച്ചൺ’ ഹോട്ടലിനെതിരെയാണ്​ നടപടി​. ഹോട്ടലിന്‍റെ ലൈസൻസ്​ സസ്​പെൻഡ്​ ചെയ്തു. ഉടമ എൻ.ജെ. മരിയക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്​ ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന്​ ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതർ പറഞ്ഞു.

കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യ തീരം സ്പെഷൽ സ്കൂളിൽനിന്ന്​ ​കൊച്ചിയിൽ വിനോദയാത്ര​ക്കെത്തിയ 85 പേർക്കാണ്​ ഭക്ഷ്യ വിഷബാധയുണ്ടായത്​. 104 പേരാണ്​ സംഘത്തിലുണ്ടായിരുന്നത്.

ബുധനാഴ്ച ഉച്ചക്കുള്ള വെജിറ്റേറിയൻ ഭക്ഷണം ‘വില്ലീസ്​ കിച്ചണി’ൽ നിന്നാണ്​ ഇവർ ഓഡർ ചെയ്​തത്​. വൈകുന്നേരം​ ഛർദിയെത്തുടർന്ന്​ കുട്ടിക​ളെയും ജീവനക്കാരെയും കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ ചികിത്സയിലിരുന്നവർ ആശുപത്രി വിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food poisoninghotel foodKochiSpecial school students
News Summary - Special school students suffer from food poisoning: Hotel food safety department shuts down
Next Story