ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധം; ഡിസംബർ മുതൽ പിഴ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് ബെൽറ്റ് അടക്കമുള്ള പ്രത്യേക സീറ്റ് മോട്ടോർ വാഹന വകുപ്പ് നിർബന്ധമാക്കുന്നു. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട ശിപാർശ ട്രാൻസ്പോർട്ട് കമീഷണർ സംസ്ഥാന സർക്കാറിന് സമർപ്പിച്ചു.
നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. നാല് വയസ് മുതൽ 14 വയസ് വരെ 135 സെന്‍റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണം.
പുതിയ തീരുമാനം നടപ്പാക്കുന്നതിന്‍റെ ആദ്യഘട്ടമായി ഈ മാസം സമൂഹ മാധ്യമത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ബോധവത്കരണം നടത്തും. തുടർന്ന് നവംബറിൽ നിയമലംഘനം നടത്തുന്നവർക്ക് താക്കീത് നൽകാനും ഡിസംബർ മുതൽ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.