മലപ്പുറം സ്ഫോടനം: പ്രത്യേകസംഘം അന്വേഷിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മലപ്പുറത്ത് കലക്ട്രേറ്റ് പരിസരത്ത് നിർത്തിയിട്ട കാറിലുണ്ടായ സ്ഫോടനം നാർക്കോട്ടിക് ഡിവൈ.എസ്.പി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈ.എസ്.പി പി.ടി ബാലനാണ് കേസന്വേഷിക്കുക. ഗൗരവമായ അന്വേഷണം നടക്കുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
തീവ്രവാദത്തിനെതിരെ യോജിച്ച മുന്നേറ്റം നടത്തേണ്ടതുണ്ടെന്ന് സഭയിൽ ഭരണപക്ഷവും പ്രതിപക്ഷവുംഅഭിപ്രായപ്പെട്ടു. മലപ്പുറത്തെ ശാന്തിയും സമാധാനവും തകർക്കാനും പരിഭ്രാന്തി പരത്തുന്നതിന് വേണ്ടിയുമായിരുന്നു സ്ഫോടനമെന്നും അതിനാൽ ഇത് ഗൗരവമായി കാണണമെന്നും പി. ഉബൈദുല്ല എം.എൽ.എ പറഞ്ഞു. എന്നാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കണമെന്നും കേന്ദ്ര ഏജൻസിയുടെ സഹായം തേടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിൽ ഇറങ്ങിപ്പോക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഭരണപക്ഷത്തെ പോലെ യു.ഡി.എഫും ഇത്തരം വിഷയങ്ങൾ ലാഘവത്തോടെയാണ് കാണുന്നതെന്ന് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
അതേസമയം, മുമ്പ് കൊല്ലത്തുണ്ടായ സ്ഫോടനത്തിന് സമാനമായ സ്ഫോടനമാണ് മലപ്പുറത്തും നടന്നതെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.