പ്രവാസി വ്യവസായിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsകണ്ണൂർ: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ നാർക്കോട്ടിക്ക് സെൽ ഡിവ ൈ.എസ്.പി വി.എ. കൃഷ്ണദാസിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് അന്വേഷിക്കുക. ബക്കളത്ത് നിർമാണം പൂർത്തിയാക്കിയ കൺവെൻ ഷൻ സെന്‍ററിന് ഉടമസ്ഥാവകാശ രേഖ ആന്തൂർ നഗരസഭ അനുവദിക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായിയായ സാജൻ പാറയിൽ (49) ആത്മഹത്യ ചെയ്ത സംഭവത്തിൽ കഴിഞ്ഞ ദിവസം ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു.
സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭക്ക് വീഴ്ച പറ്റിയതായി സി.പി.എം സംസ്ഥാനസമിതിയംഗം പി. ജയരാജന്‍ സമ്മതിച്ചിരുന്നു. സാജന്‍റെ ഭാര്യ പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. നഗരസഭാധ്യക്ഷ പി.കെ. ശ്യാമള വിശദീകരണവും തന്നിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് വശവും പാർട്ടി ചർച്ചചെയ്ത് ആവശ്യമായ നടപടിയെടുക്കുമെന്നും പി. ജയരാജൻ പറഞ്ഞിരുന്നു.
ആന്തൂർ നഗരസഭ കെട്ടിട അനുമതി മനപൂർവം വൈകിപ്പിക്കുകയായിരുന്നുവെന്ന് സാജന്‍റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ സർക്കാർ വിശദീകരണം തേടുകയും നഗരസഭ സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.