കൊടകര കുഴൽപണക്കവർച്ച അന്വേഷിക്കാൻ റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
text_fieldsതിരുവനന്തപുരം: വിവാദമായ കൊടകര കുഴൽപണക്കവർച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. അന്തർ സംസ്ഥാന പണമിടപാട് നടന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘത്തിൽ ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊടകര കുഴൽപണക്കവർച്ച കേസിൽ തട്ടിപ്പ് ആസൂത്രണം ചെയ്തവരിലെ പ്രധാനികളിലൊരാൾ കൂടി ഇന്നലെ പിടിയിലായതോടെ 19 പ്രതികളാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് സക്കീന മൻസിലിൽ (കുനൂൽ വീട്) അബ്ദുൽ റഹീമാണ് അറസ്റ്റിലായത്. കണ്ണൂരിലെ വീട്ടിൽനിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. കുഴൽപണ തട്ടിപ്പ് ആസൂത്രണം ചെയ്ത റഹീം തട്ടിപ്പിെൻറ ആദ്യാവസാന പങ്കാളിയാണെന്നും പൊലീസ് പറഞ്ഞു.
ഏപ്രിൽ മൂന്നിന് കൊടകര മേൽപാലത്തിന് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി തട്ടിയെന്നാണ് ആക്ഷേപം. കാറും 25 ലക്ഷവും നഷ്ടപ്പെട്ടെന്നായിരുന്നു കോഴിക്കോെട്ട അബ്കാരിയും ആർ.എസ്.എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ മുഖേന കൊടകര പൊലീസിന് പരാതി നൽകിയിരുന്നത്. എന്നാൽ, ഇതിനകം തന്നെ പ്രതികളിൽനിന്ന് 47.5 ലക്ഷം പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.