തോമസ് ചാണ്ടിയുടെ നിലം നികത്തൽ; പ്രത്യേക വിജിലൻസ് സംഘം അന്വേഷണം തുടങ്ങി
text_fieldsകോട്ടയം: മന്ത്രി തോമസ് ചാണ്ടി അനധികൃതമായി നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ പ്രത്യേക വിജിലൻസ് സംഘം അന്വേഷണം തുടങ്ങി. വ്യാഴാഴ്ച ആലപ്പുഴയിലെത്തിയ സംഘം ആലപ്പുഴ ലേക് റിസോർട്ടിലും നികത്തിയെന്ന് ആരോപണമുയർന്ന റോഡിലും പരിശോധനനടത്തി. മാനേജ്മെൻറിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ലോക്കൽ പൊലീസിൽനിന്നും വിശദാംശങ്ങൾ ആരാഞ്ഞു. കൈയേറ്റം സംബന്ധിച്ച റിപ്പോർട്ട് ലഭിക്കാനായി ആലപ്പുഴ കലക്ടർക്ക് കത്തുനൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇത് ലഭിച്ചശേഷം അതിൽ പറയുന്ന നിയമലംഘനങ്ങൾ പരിശോധിക്കും. തുടർന്ന് ആവശ്യെമങ്കിൽ പരിശോധനനടത്തിയ സ്ഥലങ്ങളിൽ വീണ്ടും തെളിവെടുപ്പ് നടത്തും. കൂടുതൽ രേഖകളും പരിശോധിക്കും.
മന്ത്രിക്കെതിരെ ത്വരിതാന്വേഷണം നടത്താനുള്ള കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവിനെത്തുടർന്ന് വിജിലൻസ് കോട്ടയം എസ്.പി എം. ജോൺസൺ ജോസഫിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈ.എസ്.പി എസ്. സുരേഷ് കുമാർ, സി.ഐ റിജോ പി. ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങൾ. മന്ത്രി നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിെച്ചന്നുകാട്ടി ജനതാദൾ-എസ് ആലപ്പുഴ ജില്ല സെക്രട്ടറി അഡ്വ. സുഭാഷ് തീക്കാടൻ നൽകിയ പരാതിയിലായിരുന്നു ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
വിജിലൻസ് നൽകുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിെര കേസെടുക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കുക. മുപ്പത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം.
റിസോർട്ടിലേക്ക് റോഡ് നിർമിക്കാൻ നിലം അനധികൃതമായി നികത്തിയെന്നും നിര്മാണത്തിന് എം.പിമാരുേടതടക്കം ഫണ്ട് ഉപയോഗിച്ചതിലൂടെ 65ലക്ഷം രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നുമാണ് പരാതിക്കാരൻ കോടതിയിൽ ഉന്നയിച്ചത്. മന്ത്രി തോമസ് ചാണ്ടി, 2010-11 കാലത്തെ ആലപ്പുഴ കലക്ടർ, ആര്യാട് ബി.ഡി.ഒ, വാട്ടർ വേൾഡ് ടൂറിസം കമ്പനി ചെയർമാൻ തുടങ്ങിയവർക്കെതിരെയായിരുന്നു പരാതി. എന്നാൽ, അന്വേഷണത്തെ ഏതിർക്കുന്ന നിലപാടാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സ്വീകരിച്ചത്. ഇത് തള്ളിയാണ് തോമസ് ചാണ്ടിക്കെതിരെ ത്വരിതാനേഷണം നടത്താൻ വിജിലൻസിന് കോടതി നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.