റണ്ണിങ് കോൺട്രാക്ട് നടപ്പാക്കുന്നത് പരിശോധിക്കാൻ പ്രത്യേക സംഘം -മന്ത്രി
text_fieldsകണ്ണൂർ: റണ്ണിങ് കോൺട്രാക്ട് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഈ സംഘം ഈ മാസം 20 മുതൽ പരിശോധന ആരംഭിക്കും. കണ്ണൂർ ഗെസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റോഡുകളുടെ രൂപകൽപന പ്രശ്നമാണെന്ന രാഹുൽ ഗാന്ധിയുടെ വാദം ന്യായമാണ്. പോസിറ്റിവാണത്. പരമ്പരാഗത റോഡുകളാണ് കേരളത്തിലേത്. അവയുടെ രൂപകൽപന മാറണം. അതാണ് കിഫ്ബി ഏറ്റെടുത്ത റോഡുകളിൽ നടപ്പാക്കുന്നത്. കേരളത്തിൽനിന്നുള്ള ജനപ്രതിനിധി എന്നനിലയിൽ രാഹുൽ ഗാന്ധി നിർദേശങ്ങൾ സമർപ്പിച്ചാൽ ചർച്ചക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.
റണ്ണിങ് കോൺട്രാക്ട് നടപ്പാക്കുന്നതു സംബന്ധിച്ച് പരിശോധന മാനദണ്ഡങ്ങൾ തീരുമാനിച്ചിട്ടുണ്ട്. മൂന്നുലക്ഷം കിലോമീറ്റർ റോഡാണ് കേരളത്തിലുള്ളത്. ഇതിൽ 30,000 കിലോമീറ്റർ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. ഇത് മികച്ചനിലയിൽ പരിപാലിക്കുകയാണ് ലക്ഷ്യം. കാലാവസ്ഥ മാത്രമല്ല റോഡ് തകർച്ചക്ക് കാരണം. തെറ്റായ പ്രവണതകളും റോഡിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ട്. അതിനെതിരെ കർശന നടപടികളുണ്ടാകും.
കാലാവസ്ഥ വ്യതിയാനം റോഡിനെ ബാധിക്കുന്നതിനാൽ നിർമാണരീതികളിൽ മാറ്റം വരുത്തും. ഇതിനായി ക്ലൈമറ്റ് സെൽ രൂപവത്കരിച്ചു. കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച നിർമാണരീതികളെക്കുറിച്ച് ആലോചിക്കാൻ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ (കെ.എച്ച്.ആർ.ഐ) ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരിപാലന കാലാവധിയുള്ള റോഡുകളിൽ പച്ച ബോർഡുകളും റണ്ണിങ് കോൺട്രാക്ടുള്ള റോഡുകളിൽ നീലബോർഡും സ്ഥാപിക്കും. തെറ്റായി പണമുണ്ടാക്കി ശീലിച്ചവർ ഈ ബോർഡുകൾ കണ്ട് ഞെട്ടുന്ന സ്ഥിതിയുണ്ടാവും. 2025ഓടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.