ആലുവ ശിവരാത്രിക്ക് പ്രത്യേക ട്രെയിൻ സർവിസ്; റെയിൽവേ സ്റ്റേഷനിൽ യാത്രികർക്കായി വിപുലമായ സൗകര്യങ്ങൾ
text_fieldsതൃശൂർ: ആലുവ മഹാശിവരാത്രി പ്രമാണിച്ച് 18ന് ആലുവയിലേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കുകയും സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.
ശിവരാത്രി ചടങ്ങുകൾക്ക് പോകുന്നവരുടെ സൗകര്യാർഥം 16325 നിലമ്പൂർ-കോട്ടയം എക്പ്രസ് ഷൊർണൂർ മുതൽ ആലുവ വരെ സാധാരണയുള്ള സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി അങ്ങാടി എന്നിവിടങ്ങളിലും നിർത്തും. അന്നത്തെ 06461 ഷൊർണൂർ-തൃശൂർ പ്രത്യേക എക്സ്പ്രസ് ആലുവ വരെ ഓടും.
പിറ്റേന്നത്തെ 16609 തൃശൂർ-കണ്ണൂർ എക്സ്പ്രസ് ആലുവയിൽനിന്നു പുറപ്പെടും. ശിവരാത്രി ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ യാത്രികർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ടി.എൻ. പ്രതാപൻ എം.പി തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്ക് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.