സ്പെഷൽ ട്രെയിനുകൾ 31 വരെ റദ്ദാക്കി; തിരുവനന്തപുരം-മാൾഡ ട്രെയിൻ ഇന്ന്
text_fieldsപാലക്കാട്: നാല് സ്പെഷൽ ട്രെയിനുകൾ മേയ് 31 വരെ താൽക്കാലികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 06608 കോയമ്പത്തൂർ--കണ്ണൂർ, 06607 കണ്ണൂർ--കോയമ്പത്തൂർ സ്പെഷൽ, 06307 ആലപ്പുഴ--കണ്ണൂർ, 06308 കണ്ണൂർ--ആലപ്പുഴ സ്പെഷൽ ട്രെയിനുകളാണ് 17 മുതൽ റദ്ദാക്കിയത്.
06185 തിരുവനന്തപുരം സെൻട്രൽ-മാൾഡ ടൗൺ സമ്മർ സ്പെഷൽ മേയ് 18ന് വൈകീട്ട് ആറിന് തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 8.10ന് മാൾഡ ടൗണിലെത്തും. 06186 മാൾഡ ടൗൺ-തിരുവനന്തപുരം സെൻട്രൽ സമ്മർ സ്പെഷൽ മേയ് 21ന് രാത്രി 7.45ന് മാൾഡ ടൗണിൽനിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി 11.10ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. സിംഗിൾ സർവിസ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.