ഡിഫൻസ്, നേവൽ അക്കാദമി പ്രവേശന പരീക്ഷ: ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും
text_fieldsതൃശൂർ: നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ പശ്ചാത്തലത്തിൽ ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പ്രവേശന പരീക്ഷകളുടെ കേരളത്തിലെ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സെപ്റ്റംബർ 5, 6 തീയതികളിൽ പ്രത്യേക ട്രെയിൻ സർവീസുകൾ.
സെപ്തംബർ ആറിനാണ് യു. പി. എസ്. സി പരീക്ഷകൾ നടക്കുന്നത്. കാസർകോട് നിന്നാണ് അൺ റിസർവ്ഡ് ട്രെയിനുകൾ പുറപ്പെടുക. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കാസർകോട് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലർച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് രാവിലെ 7.55ന് കാസർകോടെത്തും.
എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിൻ അഞ്ചിന് രാത്രി 9.35ന് കാസർകോട് നിന്ന് പുറപ്പെട്ട് ആറിന് പുലർച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് പുലർച്ചെ 6.50ന് കാസർകോടെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.