ഹൈദരാബാദിലേക്കും തിരിച്ചും പ്രത്യേക ട്രെയിനുകൾ
text_fieldsതിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളി-ഹൈദരാബാദ്, എ റണാകുളം-ഹൈദരാബാദ് ലൈനുകളിൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയി ച്ചു. ജൂലൈ ആറിനും ആഗസ്റ്റ് 31നും ഇടയിലെ ശനിയാഴ്ചകളിൽ രാത്രി ഒമ്പതിന് ഹൈദരാബാദിൽനിന്ന് പുറപ്പെടുന്ന ഹൈദരാബാദ്-കൊച്ചുവേളി സ്പെഷൽ ട്രെയിൻ (07115) തൊട്ടടുത്ത തിങ്കളാഴ്ചകളിൽ പുലർച്ച 3.20ന് കൊച്ചുവേളിയിലെത്തും. ജൂലൈ എട്ടിനും ആഗസ്റ്റ് രണ്ടിനും മേധ്യയുള്ള തിങ്കളാഴ്ചകളിൽ രാവിലെ 7.45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന കൊച്ചുവേളി-ഹൈദരാബാദ് സ്പെഷൽ ട്രെയിൻ (07116) തൊട്ടടുത്ത ചൊവ്വാഴ്ചകളിൽ ഉച്ചക്ക് രണ്ടിന് ഹൈദരാബാദിലെത്തും. ഒരു എ.സി ടു ടയർ, ഒരു എ.സി ത്രീ ടയർ, 15 സ്ലീപ്പർ കോച്ചുകൾ എന്നിവയുൾപ്പെടുന്ന ട്രെയിനിന് െകാല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ജൂൈല മൂന്നിനും ആഗസ്റ്റ് 28നും മധ്യേയുള്ള ബുധനാഴ്ചകളിൽ ഉച്ചക്ക് 12.50ന് ഹൈദരാബാദിൽനിന്ന് പുറപ്പെടുന്ന ഹൈദരാബാദ്-എറണാകുളം (07117) ജങ്ഷൻ വീക്ക്ലി എക്സ്പ്രസ് വ്യാഴാഴ്ചകളിൽ വൈകീട്ട് 5.30ന് എറണാകുളത്തെത്തും. ജൂലൈ നാലിനും ആഗസ്റ്റ് 29നും ഇടയിലുള്ള വ്യാഴാഴ്ചകളിൽ രാത്രി 9.30ന് എറണാകുളം ജങ്ഷനിൽനിന്ന് പുറെപ്പടുന്ന എറണാകുളം ജങ്ഷൻ-ഹൈദരാബാദ് സ്പെഷൽ ട്രെയിൻ തൊട്ടടുത്ത വെള്ളിയാഴ്ച രാത്രി 10.55ന് ഹൈദരാബാദിലെത്തും. ഒരു എ.സി ടു ടയർ, ഒരു എ.സി ത്രീ ടയർ, 15 സ്ലീപ്പർ ക്ലാസ് എന്നിവയുൾപ്പെടുന്ന ട്രെയിനുകൾക്ക് പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.