ഭിന്നലിംഗക്കാർക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രത്യേക ഒ.പി തുറന്നു
text_fieldsഗാന്ധിനഗർ (കോട്ടയം): ഭിന്നലിംഗക്കാർക്കായി സംസ്ഥാനത്ത് ആദ്യമായി പ്രത്യേക ഒ.പി കോട്ടയം മെഡിക്കൽ കോളജിൽ തുറന്നു. ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലാണ് ഇതിെൻറ പ്രവർത്തനം. ചൊവ്വാഴ്ച മെഡിക്കൽ കോളജ് പി.ടി.എ ഹാളിൽ നടന്ന ചടങ്ങിൽ ഒ.പിയുടെ പ്രവർത്തനോദ്ഘാടനം ജില്ല ജഡ്ജി ശാന്തകുമാരി നിർവഹിച്ചു. ഇന്ത്യയിൽതന്നെ ആദ്യമായാണ് മൂന്നാം ലിംഗ ശേഷിക്കാർക്കായി ആശുപത്രിയിൽ പ്രത്യേക ഒ.പി വിഭാഗത്തിെൻറ പ്രവർത്തനം ആരംഭിക്കുന്നതെന്ന് സംഘാടകരായ ജില്ല ലീഗൽ സർവിസ് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
ജനറൽ മെഡിസിൻ, മനോരോഗം, ത്വഗ്രോഗം, പ്ലാസ്റ്റിക് സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിെല ഡോക്ടർമാരുടെ സേവനം ഇവർക്ക് ലഭിക്കും. എല്ലാമാസവും ആദ്യ ചൊവ്വാഴ്ചയാണ് ഒ.പിയുടെ പ്രവർത്തനം. കോട്ടയം ജില്ലയിൽതന്നെ അമ്പതോളം മൂന്നാം ലിംഗ ശേഷിയിൽെപട്ടവരുടെ ചികിത്സ നടക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. മറ്റുള്ള രോഗികളോടൊപ്പം ഒ.പിയിൽ എത്തിയാൽ പരിഗണനലഭിക്കാതെ മറ്റുള്ളവരാൽ അപമാനിതരാകുന്നു എന്നതിനാലാണ് ഇവർക്കായി പ്രത്യേക ഒ.പി വിഭാഗം പ്രവർത്തിക്കാൻ തയാറായത്. ഇൗ വിഭാഗത്തിെൻറ ഒ.പി ദിവസം മറ്റുള്ള പ്രധാനവിഭാഗത്തിെൻറ സേവനം കൂടി ഇവിടെ ലഭിക്കുവാൻ വേണ്ട സംവിധാനംകൂടി ഒരുക്കുമെന്ന് നോഡൽ ഒാഫിസർ ഡോ. സുവാൻ പറഞ്ഞു.
ഹോർമോൺ ചികിത്സക്കായി ആശുപത്രിയിൽ പോകാൻ മടിച്ച് പലരും ഗുളിക സ്വയം വാങ്ങിക്കഴിക്കുകയും രോഗങ്ങൾക്ക് അടിപ്പെടുന്നുമുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ഇൗ ആശയം ഉദിച്ചതെന്ന് ലീഗൽ സർവിസ് സൊസൈറ്റി സെക്രട്ടറി സബ് ജഡ്ജി എ. അജാസ് പറഞ്ഞു.സംസ്ഥാനത്തെ എല്ലാ ഭിന്നലിംഗക്കാർക്കും ഇതിെൻറ സേവനം പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.ആശുപത്രി ആർ.എം.ഒ ഡോ. ആർ.പി. രഞ്ജിൻ, കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്മി ജയകുമാർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.