ശബരിമലയിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പരിഗണന
text_fieldsശബരിമല: സന്നിധാനത്തെത്തുന്ന മുതിർന്ന അയ്യപ്പന്മാർക്കും മാളികപ്പുറങ്ങൾക്കും കുഞ്ഞുങ്ങൾക്കും അംഗപരിമിതർക്കും പ്രത്യേക പരിഗണന ലഭ്യമാണ്. വലിയ നടപ്പന്തലിൽ ഒരു വരി അവർക്കായി ഒഴിച്ചിട്ടിട്ടുണ്ട്. കൂടാതെ പതിനെട്ടാംപടി കയറിയെത്തുമ്പോൾ ഇവരെ ഫ്‌ളൈ ഓവർ വഴിയല്ലാതെ നേരിട്ട് ദർശനത്തിന് അനുവദിക്കുന്നുണ്ട്.
കൊച്ചുകുട്ടികൾക്കൊപ്പം മുതിർന്ന ഒരാളെയും നേരിട്ട് ദർശനത്തിനായി കടത്തിവിടുന്നുമുണ്ട്. ഇക്കാര്യങ്ങൾ അറിയാത്ത പലരും ഫ്‌ലൈ ഓവർ വഴിയും പോകാറുണ്ട്. സംഘമായി എത്തുന്ന ഭക്തർ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താൽ പലപ്പോഴും ഇങ്ങനെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ മടിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ചോറൂണിനുൾപ്പെടെ കൊച്ചുകുട്ടികളുമായി ഒട്ടേറെ ഭക്തരാണ് സന്നിധാനത്തിലെത്തുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പൊലീസ് ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.