വേഗപ്പൂട്ട്: നടപടികൾ രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്ന് സർക്കാർ
text_fieldsകൊച്ചി: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ്, ഭാര വാഹനങ്ങളിൽ വേഗപ്പൂട്ട് ഘടിപ്പിക്കുന്ന നടപടികൾ 2003 മുതൽ ആരംഭിച്ചതായി സർക്കാർ ഹൈകോടതിയിൽ.ഇതിെൻറ വിവരങ്ങൾ കേന്ദ്രസർക്കാറിെൻറ വാഹൻ സോഫ്റ്റ്വെയറിലേക്ക് മാറ്റുന്ന ജോലികൾ രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്നും സർക്കാർ അറിയിച്ചു.
തുടർന്ന് സംസ്ഥാനത്തെ ഭാരവാഹനങ്ങൾക്ക് വേഗപ്പൂട്ട് ഘടിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് പെരുമ്പാവൂർ വെങ്ങോല സ്വദേശി ജാഫർഖാൻ നൽകിയ ഹരജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി രേഖപ്പെടുത്തി.
യാത്രാവാഹനങ്ങൾക്ക് വേഗപ്പൂട്ട് ഘടിപ്പിക്കാൻ നടപടി വേണമെന്നും ഇങ്ങനെ ഘടിപ്പിക്കുന്ന ഉപകരണങ്ങളിൽ കൃത്രിമം കാട്ടുന്നത് തടയാൻ സംവിധാനം വേണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. 2019 വരെ കേരള മോട്ടോർ വെഹിക്കിൾ വകുപ്പ് ഉപയോഗിച്ചിരുന്ന സ്മാർട്ട് മൂവ് എന്ന സോഫ്റ്റ്വെയർ കേന്ദ്രസർക്കാറിെൻറ സോഫ്റ്റ്വെയറുമായി യോജിക്കാത്തതിനാൽ വാഹൻ സോഫ്റ്റ്വെയറിലേക്ക് മാറാൻ നടപടിയെടുത്തു. 2020 അവസാനത്തോടെ 95 ശതമാനം വിവരങ്ങളും വാഹൻ സോഫ്റ്റ്വെയറിലേക്ക് മാറ്റി.
വാഹൻ സോഫ്റ്റ്വെയറിലെ വേഗനിയന്ത്രണത്തിനുള്ള മൊഡ്യൂളിലേക്ക് വേഗപ്പൂട്ട് സ്ഥാപിച്ച വാഹനങ്ങളുടെ വിവരങ്ങളും മറ്റും കൈമാറുന്ന ജോലികൾ രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്നും സർക്കാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.