മോദിയുടെ സന്ദർശനം: ബി.ജെ.പി നേതാക്കൾക്ക് എസ്.പി.ജി വിലക്ക്
text_fieldsഗുരുവായൂര്‍: പ്രധാനമന്ത്രിക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ ബി.ജെ.പി നേതാക്കളെ പ്ര ത്യേക സുരക്ഷസംഘം (എസ്.പി.ജി) മടക്കിവിട്ടു. ശ്രീവത്സം ഗെസ്റ്റ് ഹൗസിലേക്കും പ്രവേശനം ല ഭിച്ചില്ല.
പ്രധാനമന്ത്രി എത്തുംമുമ്പ് ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ ഒ. രാജഗോ പാൽ എം.എൽ.എ, സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ സെക്രട്ടറി എച്ച്. രാജ, മുൻ സം സ്ഥാന അധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, സി.കെ. പത്മനാഭൻ, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ എന്നിവർക്കാണ് പ്രവേശനം നിഷേധിച്ചത്. പട്ടികയിൽ പേരില്ലാത്ത ഒരാളെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്.പി.ജി വ്യക്തമാക്കി. പി.കെ. കൃഷ്ണദാസ് രോഷത്തോടെ സംസാരിച്ചെങ്കിലും എസ്.പി.ജി വഴങ്ങിയില്ല.
മോദിയോട് സംസാരിച്ച ശേഷം നേതാക്കൾ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിലെ സമ്മേളന വേദിയിലേക്ക് പോയി. ശ്രീധരൻ പിള്ളക്കും സി.കെ. പത്മനാഭനും ശ്രീവത്സം ഗെസ്റ്റ് ഹൗസിലേക്കും കടക്കാനായില്ല. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവർക്ക് ഗെസ്റ്റ് ഹൗസിലേക്ക് പ്രവേശനം ലഭിച്ചു.
എം.പിയായ സുരേഷ് ഗോപി മോദിയെത്തും മുമ്പ് ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു. എന്നാൽ മോദിക്കൊപ്പം ദർശനം നടത്തുന്നവരിൽ നിന്ന് മാറ്റി നിർത്തി. മോദി പുറത്ത് കടന്ന ശേഷമാണ് സുരേഷ് ഗോപിയെ ദർശനത്തിന് അനുവദിച്ചത്. പിന്നീട് ബി.ജെ.പി അഭിനന്ദൻ സഭയിൽ സുരേഷ്ഗോപി അസാന്നിധ്യം ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.