സുഭാഷ് വാസുവിെൻറ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം ബി.ജെ.പി സംസ്ഥാന ഘടകമറിയാതെ
text_fieldsആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂനിയൻ പ്രസിഡൻറുമായ സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാൻ ആക്കിയത് ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയാതെ. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് എൻ.ഡി.എയിലെ ഘടക കക്ഷിയായി അംഗീകരിക്കുന്ന രീതിയിൽ സ്ഥാനം നൽകുന്നത്. കേന്ദ്ര മന്ത്രി സഭയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബി.ഡി.ജെ.എസിനെ തേടി പദവി എത്തുന്നത്.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ മകനും യോഗം വൈസ് പ്രസിഡൻറുമായ തുഷാർ വെള്ളാപ്പള്ളിക്ക് ബി.ഡി.ജെ.എസ് ചെയർമാൻ എന്ന നിലയിൽ കേന്ദ്ര സഹമന്ത്രിപദമോ നാളികേര വികസനബോർഡിേൻറയോ കയർ ബോർഡിേൻറയോ ചെയർമാൻ സ്ഥാനം നൽകണമെന്നായിരുന്നു തുടക്കം മുതൽക്കേയുള്ള ആവശ്യം. മുഖ്യമായും ഇൗ വിഷയത്തിലാണ് പാർട്ടി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കാലയളവിൽ ഇടഞ്ഞ് നിന്നത്. വോട്ടിൽ ഗണ്യമായ കുറവുണ്ടായത് ബി.ഡി.െജ.എസ് നിലപാട് മൂലമാണെന്ന തിരിച്ചറിവാണ് സുഭാഷ് വാസുവിെൻറ സ്ഥാനലബ്ധിക്ക് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും ബി.െജ.പി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷായുമായുള്ള വ്യക്തിപരമായ അടുപ്പമാണ് വഴിയൊരുക്കിയതെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.