ചീര ചതിച്ചു; കർഷകർ ദുരിതത്തിൽ
text_fieldsനീലേശ്വരം: തൈക്കടപ്പുറം-മരക്കാപ്പ് കടപ്പുറം ഭാഗങ്ങളിൽ പച്ചക്കറികൃഷി ഉപജീവനമാക്കിയവർ ഏറെയാണ്. കോവിഡിെൻറ ആഘാതത്തിൽനിന്നും കരകയറാൻ മുണ്ടുമുറുക്കി വയലിലിറങ്ങിയവരെ കൃഷിയും ചതിച്ചു. ഇത്തവണ ചീരകൃഷിയിലാണ് നഷ്ടമേറെ.
ജനുവരിയിൽ വിത്തിറക്കി വലുതായ ചീരയിലകളിൽ പ്രത്യക്ഷപ്പെട്ട വെള്ള പുഴുക്കുത്തുകൾ ആദ്യം കാര്യമാക്കിയില്ലെങ്കിലും കീടബാധ രൂക്ഷമായതോടെ കർഷകർ നെട്ടോട്ടമായി. കാർഷിക കോളജിൽനിന്നെത്തിയവർ നടത്തിയ പരീക്ഷണങ്ങൾ വിലപ്പോയില്ല.
നൂറുകെട്ട് ചീരവരെ കിട്ടിയിരുന്ന കൃഷിയിടത്തിൽനിന്നും ഉപയോഗയോഗ്യമായ പത്തു കെട്ടു പോലു കിട്ടുന്നില്ല. കൃഷി വകുപ്പ് അധികൃതർ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ കാർഷിക രംഗത്ത് തുടരാൻ തങ്ങൾക്കാകില്ലെന്നാണ് കർഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.