സാനിട്ടൈസർ നിർമാണത്തിന്‍റെ മറവിൽ സ്പിരിറ്റ് കടത്ത്; സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
text_fieldsതിരുവനന്തപുരം: സാനിട്ടൈസർ നിർമ്മിക്കാനെന്ന വ്യാജേന മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി സ്പിരിറ്റ് കടത്തിയ സംഭവം അട്ടിമറിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. എക്സൈസ് വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർക്കാണ് കത്ത് നൽകിയത്.
വിവാദ മരംമുറിയുമായി ബന്ധപ്പെട്ട് വയനാട് മുട്ടിൽ സന്ദർശിക്കാനെത്തിയപ്പോഴാണ് സ്പിരിറ്റ് കടത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ടത് സംഭവം ഗൗരവതരമെന്നും സമഗ്ര അന്വേഷണം വേണമെന്നും അന്ന് ആവശ്യപ്പെട്ടതാണ്. എന്നാൽ, സ്പിരിറ്റ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണു ഗൗരവതരമായ ഈ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് രമേശ് ചെന്നിത്തല കത്ത് നൽകിയത്.
സ്പിരിറ്റ് മാഫിയയും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധമാണ് അന്വേഷണം അട്ടിമറിക്കുന്നതിന് പിന്നിൽ. 30 തവണ കടത്തിയിട്ടും പിടിക്കപ്പെടാത്തത് ദുരൂഹമാണ്. സംഭവം പുറത്ത് കൊണ്ട് വന്നയാൾക്കെതിരെ വധഭീഷണി ഉള്ളതായി മാധ്യമ വാർത്തയുണ്ട്. ഇക്കാര്യങ്ങളിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉണ്ടാകണം. കുറ്റക്കാർ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.