പി.സി. ജോർജിന് ഫ്രാങ്കോയുടെയും ആലഞ്ചേരിയുടെയും ആശീർവാദമുണ്ടെന്ന് അൽമായ മുന്നേറ്റം
text_fieldsകൊച്ചി: ഹൈന്ദവ സമ്മേളനത്തിൽ മ്ലേച്ഛമായ ഭാഷയിൽ വർഗീയത വിളമ്പിയത് പി.സി. ജോർജ്-സംഘ്പരിവാർ അജണ്ടയാണെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു. തങ്ങളുടെ വർഗീയ വിഷം കേരളത്തിൽ സംസാരിക്കാൻ ഏറ്റവും പറ്റിയ നാക്കിന്റെ ഉടമ പി.സി ആണെന്ന് സംഘ്പരിവാർ സംഘടനകൾക്ക് മനസ്സിലായതിനാലാണ് പി.സി. ജോർജിനെ തന്നെ ക്ഷണിച്ചത്.
ഇടതുമുന്നണിയും വലതുമുന്നണിയും കൈവിട്ടപ്പോൾ എങ്കിൽ സംഘ്പരിവാർ എന്ന നിലപാടിലാണ് പി.സി. ജോർജ്. ഈ നിലപാട് എടുക്കാനും സംസാരിക്കാനും പി.സിക്ക് കന്യാസ്ത്രീ പീഡനക്കേസിൽ ജയിലിൽ കിടന്ന ഫ്രാങ്കോയും 16 ക്രിമിനൽ കേസുകളിൽ ഒന്നാം പ്രതിയായ കർദിനാൾ ആലഞ്ചേരിയുടെയും പിന്തുണയും ആശീർവാദവും ഉണ്ടെന്ന് ഉറപ്പാണെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു.
കേന്ദ്രത്തിൽ ഒരു സപ്പോർട്ട് നേടിയെടുക്കാനും അടുത്ത ദിവസങ്ങളിൽ കോടതിയിൽ കേസുകൾ വരുമ്പോൾ ഭരണം കൈയാളുന്ന പാർട്ടിയുടെ ഒരു പിന്തുണ നേടിയെടുക്കാൻ കൂടിയാണ് ഈ നീക്കമെന്ന് അൽമായ മുന്നേറ്റം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.