എൽ.ജെ.ഡി പിളർന്നു; വിമതയോഗം വെള്ളിയാഴ്ച
text_fieldsതിരുവനന്തപുരം: ഒൗദ്യോഗിക നേതൃത്വം ജനറൽ സെക്രട്ടറി വി. സുരേന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്തെങ്കിലും, അദ്ദേഹം നടപടി തള്ളിയതോടെ എൽ.ജെ.ഡി പിളർന്നു. ഷെയ്ഖ് പി. ഹാരിസും വി. സുരേന്ദ്രൻ പിള്ളയും നേതൃത്വം നൽകുന്ന വിഭാഗം വെള്ളിയാഴ്ച ഒാൺലൈനായി യോഗം ചേർന്ന് എതിർ നടപടി പ്രഖ്യാപിക്കുന്നതോടെ പിളർപ്പ് പൂർണമാകും. ഇരുവിഭാഗത്തിെൻറയും നീക്കം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സി.പി.എം.
എൽ.ജെ.ഡി പിളർന്നെന്ന് സുരേന്ദ്രൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. നവംബർ 17 ലെ യോഗതീരുമാന പ്രകാരം ഒൗദ്യോഗിക വിഭാഗം തങ്ങളാണെന്ന് കാണിച്ച് എൽ.ഡി.എഫ് കൺവീനർക്ക് കത്ത് നൽകിയപ്പോഴേ പിളർപ്പ് പൂർണമായി. ഇനി തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് ഷെയ്ഖ് പി. ഹാരിസിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്നും സുരേന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്തെന്നും സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാർ അറിയിച്ചത്. എന്നാൽ, സംസ്ഥാന സെക്രേട്ടറിയറ്റിന് ഇതിന് അധികാരമില്ലെന്നാണ് ഷെയ്ഖ് വിഭാഗത്തിെൻറ വാദം. ദേശീയ നിർവാഹക സമിതി അംഗങ്ങളായ തങ്ങൾെക്കതിരെ നടപടിയെടുക്കേണ്ടത് ദേശീയ നിർവാഹക സമിതിയാണെന്ന് വ്യക്തമാക്കി അവർ ദേശീയ പ്രസിഡൻറ് ശരത് യാദവിനും കത്തയച്ചു. ശ്രേയാംസിന് എതിരായ മുൻ പരാതിയിൽ ദേശീയ നേതൃത്വത്തിെൻറ തീരുമാനം വരും മുേമ്പ പ്രസിഡൻറ് ഏകപക്ഷീയ നടപടിയുമായി മുന്നോട്ട് പോകുന്നു. വർഗീസ് േജാർജും ശ്രേയാംസും ജെ.ഡി.എസിൽ ലയിക്കാൻ നീക്കം നടത്തുന്നതായും കത്തിൽ കുറ്റപ്പെടുത്തി.
സുരേന്ദ്രൻ പിള്ളയുടെ പിളർപ്പ് പ്രഖ്യാപനം സമവായത്തിെൻറ വഴി അടയ്ക്കുന്നതായെന്ന് ഒൗദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ അച്ചടക്ക ലംഘനത്തിനാണ് സുരേന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്തത്. ഷെയ്ഖ് പി. ഹാരിസിനെ ഭാരവാഹിത്വത്തിൽനിന്ന് നീക്കുക മാത്രമാണ് ചെയ്തത്. വിഘടിച്ച് നിൽക്കുന്ന മറ്റ് നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തത് സമവായത്തിനാണ്. വിമതഭാഗത്തായിരുന്ന തിരുവനന്തപുരം ജില്ല പ്രസിഡൻറും സംസ്ഥാന ഭാരവാഹിയായ സതീശും ഖേദം പ്രകടിപ്പിച്ചു കഴിഞ്ഞു. പാർട്ടിയുടെ ഏക എം.പിയും എം.എൽ.എയും ദേശീയ ജനറൽ സെക്രട്ടറിയും ഒൗദ്യോഗിക പക്ഷത്തായതിനാൽ സി.പി.എമ്മും എൽ.ജെ.ഡി ദേശീയ നേതൃത്വവും മറിച്ചൊരു നടപടി സ്വീകരിക്കില്ലെന്നാണ് ശ്രേയാംസ് വിഭാഗത്തിെൻറ വിശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.