എൻ.സി.പിയിലെ കലഹം: കേന്ദ്ര നേതാക്കളെ കാണാൻ മന്ത്രി ശശീന്ദ്രൻ ഇന്ന് ഡൽഹിയിലേക്ക്
text_fieldsതിരുവനന്തപുരം: പാലാ സീറ്റിനെച്ചൊല്ലി എൻ.സി.പി സംസ്ഥാന ഘടകത്തിലെ 'തമ്മിലടി' രൂക്ഷമാവുന്നതിനിടെ കേന്ദ്ര നേതാക്കളെ കാണാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇന്ന് ഡൽഹിയിലേക്ക്. വൈകീട്ട് മുതിർന്ന നേതാവ് പ്രഫുൽ പട്ടേലുമായി ചർച്ച നടത്തും.
സംസ്ഥാന ഘടകം ഇടതുമുന്നണിയിൽ തന്നെ തുടരണമെന്ന് ദേശീയ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെടും. 11 ജില്ല കമ്മിറ്റികൾ കൂടെയുണ്ടെന്നുള്ള അദ്ദേഹത്തിന്‍റെ അവകാശവാദവും നേതാക്കളെ അറിയിക്കും. തുടർന്ന് മഹാരാഷ്ട്രയിലെത്തി പാർടി അധ്യക്ഷൻ ശരത് പവാറുമായും കൂടിക്കാഴ്ച നടത്തും.
സീറ്റ് തർക്കത്തിന്‍റെ പേരിൽ യു.ഡി.എഫിലേക്ക് പോകാനുള്ള ഒരു വിഭാഗത്തിന്‍റെ നീക്കം പാർട്ടിയെ പിളർപ്പിലേക്കെത്തിക്കുമെന്നതിനാൽ പിന്മാറണമെന്നാണ് ശശീന്ദ്രന്‍റെ നിലപാട്. ദേശീയ നേതൃത്വം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.
അതേസമയം എൻ.സി.പിയുടെ മുന്നണി മാറ്റത്തിന് അനുകൂലമായ സൂചനകൾ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായതായാണ് വിവരം. ഔദ്യോഗിക വിഷയവുമായി ബന്ധപ്പെട്ട് യാത്രയിൽ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെയും അദ്ദേഹം സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.