കേരളമേ ഇതാണ് പൊൻമലയാളപ്പുറം
text_fieldsകൊച്ചി: അഞ്ച് വർഷം മുമ്പ് കൃത്യമായിപ്പറഞ്ഞാൽ 2019ലെ സംസ്ഥാന സ്കൂൾകായികമേളയിൽ വെറും 40 പോയൻറുമായി ഒമ്പതാംസ്ഥാനത്തായിരുന്നു മലപ്പുറം. തുടർന്ന് രണ്ട് വർഷം കോവിഡ് കാരണം മേള നടന്നതുമില്ല. 2022ൽ പുനരാരംഭിച്ചപ്പോൾ കണ്ടത് മലപ്പുറത്തിന്റെ അഭൂതപൂർവ കുതിപ്പ്. പാലക്കാടിന് പിന്നിൽ 149 പോയൻറുമായി രണ്ടാംസ്ഥാനം. കഴിഞ്ഞ വർഷം പാലക്കാട് ഹാട്രിക് നേടിയപ്പോൾ 168 പോയൻറാക്കി ഉയർത്തി രണ്ടാംസ്ഥാനം നിലനിർത്തി മലപ്പുറം. ആദ്യമായി 200 പോയന്റെന്ന മാന്ത്രിക സംഖ്യ ഇക്കുറി പിന്നിട്ടതോടെ കിരീടവും ചരിത്രവും സ്വന്തം.
22 സ്വർണവും 32 വെള്ളിയും 24 വെള്ളിയുമാണ് ഇത്തവണ മലപ്പുറത്തിന് ലഭിച്ചത്. മീറ്റിന്റെ ആദ്യ ദിനം മാത്രം ഇടക്കൊന്ന് പാലക്കാട് മുന്നിൽ കയറിയെങ്കിലും ഘട്ടംഘട്ടമായി ലീഡ് കൂട്ടി കന്നിക്കിരീടത്തിലെത്തി. പാലക്കാടിന് 25 സ്വർണമുണ്ടെങ്കിലും ആകെ പോയൻറ് 213ൽ ഒതുങ്ങി. ട്രാക്കിലും ജംപിങ് പിറ്റിലും ത്രോ ഇനങ്ങളിലുമെല്ലാം മലപ്പുറത്തിന്റെ കുതിപ്പ് കണ്ടു.
സബ് ജൂനിയർ ബോയ്സ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് വിഭാഗങ്ങളിൽ ജില്ലയാണ് ഒന്നാമത്. കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ്, തിരുനാവായ നാവാമുകുന്ദാ എച്ച്.എസ്.എസ്, ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്, ചീക്കോട് കെ.കെ.എം എച്ച്.എസ്.എസ്, പൂക്കൊളത്തുർ സി.എച്ച്.എം എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളുടെ ചിറകിലേറിയാണ് കിരീടനേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.