സ്പോർട്സ് ലോട്ടറി അഴിമതിക്കേസ് അവസാനിപ്പിക്കുന്നു; നിയമനടപടി സ്വീകരിക്കുമെന്ന് അഞ്ജു ബോബിജോർജ്
text_fieldsതിരുവനന്തപുരം: സ്പോർട്സ് ലോട്ടറി അഴിമതിക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു. കേസിൽ ഒന്നാം പ്രതിയായ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസനെ േപ്രാസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന വിജിലൻസിെൻറ കണ്ടെത്തൽ ശരിെവച്ച് നിയമോപദേശം ലഭിച്ചു.
അതിെൻറ അടിസ്ഥാനത്തിലാണ് ഇൗ നീക്കം. എന്നാൽ, നടപടിയെ ചോദ്യം ചെയ്ത് നിയമനടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് പരാതിക്കാരിയായ ഒളിമ്പ്യൻ അഞ്ജു ബോബിജോർജ്. കഴിഞ്ഞ ഇടതുസർക്കാറിെൻറ കാലത്ത് പുറത്തിറക്കിയ സ്പോർട്സ് ലോട്ടറിയുടെ വിൽപനയിൽ 28,10,000 രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്. എത്ര ലോട്ടറി വിറ്റെന്നോ വരുമാനം എത്രയെന്നോ വ്യക്തതയില്ലെന്നായിരുന്നു എ.ജിയുടെ കണ്ടെത്തൽ.
ടി.പി. ദാസൻ ആദ്യം സ്പോർട്സ് കൗൺസിൽ പ്രസിഡൻറായിരുന്ന കാലത്ത് നടന്ന സംഭവത്തിൽ വ്യക്തമായ രേഖകളില്ലെന്ന് വിജിലൻസും പ്രാഥമിക റിപ്പോർട്ട് തയാറാക്കിയിരുന്നു. എന്നാൽ, തുടർപരിശോധനകളിൽ കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്താനായില്ലെന്നാണ് വിജിലൻസിെൻറ ഇപ്പോഴത്തെ നിലപാട്. സ്പോർട്സ് കൗൺസിൽ ഓഫിസിൽ നടത്തിയ വിശദമായ പരിശോധനയിൽ ലോട്ടറി സംബന്ധിച്ച രേഖകൾ കണ്ടെത്തിയിരുന്നു. വീണ്ടും നടത്തിയ ഓഡിറ്റിൽ പണം നഷ്ടമായിട്ടില്ലെന്നും കണ്ടെത്തി. നിയമോപദേശത്തിെൻറ പശ്ചാത്തലത്തിൽ കേസ് നിലനിൽക്കില്ലെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ.
ഇക്കാര്യത്തിൽ വിജിലൻലസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ നിലപാടാകും നിർണായകമാവുക. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻറ് അഞ്ജു ബോബിജോർജും കായികമന്ത്രിയായിരുന്ന ഇ.പി. ജയരാജനുമായി പ്രശ്നങ്ങൾ തുടങ്ങിയതോടെയാണ് സ്പോർട്സ് ലോട്ടറി അഴിമതിക്കേസ് വീണ്ടും വിവാദമായത്. പ്രസിഡൻറ് സ്ഥാനം രാജിെവച്ചശേഷം അഞ്ജു ബോബിജോർജ് വിജിലൻസിൽ പരാതി നൽകി.
അഞ്ജുവിനൊപ്പം കായികതാരങ്ങളായ ബോബി അലോഷ്യസ്, ജിമ്മി ജോർജിെൻറ സഹോദരൻ സെബാസ്റ്റ്യൻ ജോർജ് എന്നിവരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കഴിഞ്ഞ ജൂലൈ 14നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കായികമേഖലയുടെ വികസനത്തിന് 400 കോടി സമാഹരിക്കുകയെന്ന ലക്ഷ്യവുമായി 2006 നവംബറിലാണ് സ്പോർട്സ് ലോട്ടറി ആരംഭിച്ചത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നു. ഒരു രൂപപോലും കായികവികസനത്തിന് വിനിയോഗിക്കാൻ ലഭിച്ചില്ലെന്ന് വിജിലൻസ് പ്രഥമ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
അത്തരത്തിൽ തുകയൊന്നും നഷ്ടപ്പെട്ടില്ലെന്ന നിലയിലുള്ള കണ്ടെത്തലിലാണ് ഇപ്പോൾ വിജിലൻസ്. അന്വേഷണം ഇടക്ക് അവസാനിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും വിജിലൻസിെൻറ നടപടിയെ ചോദ്യം ചെയ്ത് നിയമനടപടി കൈക്കൊള്ളുമെന്നും അഞ്ജു ബോബിജോർജ് പ്രതികരിച്ചു. കേസ് അവസാനിപ്പിക്കാനുള്ള അനുമതിയാണ് വിജിലൻസ് ഡയറക്ടർ നൽകുന്നതെങ്കിൽ അത് വരും ദിവസങ്ങളിൽ കൂടുതൽ വിഷയങ്ങൾക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.