Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്പോട്ട് ബുക്കിങ്:...

സ്പോട്ട് ബുക്കിങ്: ശബരിമലയെ രാഷ്ട്രീയ ആയുധമാക്കാൻ വീണ്ടും ബി.ജെ.പി

text_fields
bookmark_border
Sabarimala
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സ്പോ​ട്ട് ബു​ക്കി​ങ് ഏ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ പി​ടി​വാ​ശി തു​ട​രു​മ്പോ​ൾ, ആ​രാ​ധ​ന​ഭൂ​മി​യെ വീ​ണ്ടും സ​മ​ര​വേ​ദി​യാ​ക്കി രാ​ഷ്ട്രീ​യ നേ​ട്ടം കൊ​യ്യാ​നൊ​രു​ങ്ങി ബി.​ജെ.​പി​യും സം​ഘ്​​പ​രി​വാ​ർ സം​ഘ​ട​ന​ക​ളും. സ​ർ​ക്കാ​റും ദേ​വ​സ്വം ബോ​ർ​ഡും ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ന​ത്തി​ന് അ​നാ​സ്ഥ കാ​ണി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് ഈ ​മാ​സം 26ന് ​വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത​ള​ത്ത് യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു​വ​ർ​ഷം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ സ്പോ​ട്ട് ബു​ക്കി​ങ് രാ​ഷ്ട്രീ​യ വി​ഷ​യ​മാ​യി ഉ​യ​ർ​ത്താ​നാ​ണ് ബി.​ജെ.​പി തീ​രു​മാ​നം. ഒ​രു വെ​ർ​ച്വ​ൽ ക്യൂ​വും ഇ​ല്ലാ​തെ ഭ​ക്ത​രെ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​ൻ ബി.​ജെ​പി സ​ഹാ​യി​ക്കു​മെ​ന്ന സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ നി​ല​പാ​ട് ഇ​തി​ലേ​ക്കു​ള്ള വെ​ടി​മ​രു​ന്നാ​ണ്. ദ‍ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന​ത് ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് മ​ണ്ഡ​ല​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ ആ​ചാ​ര സം​ര​ക്ഷ​ണ സ​മി​തി, അ​യ്യ​പ്പ സേ​വാ സം​ഘം, അ​യ്യ​പ്പ സേ​വ സ​മാ​ജം, സം​ഘ്​​പ​രി​വാ​ർ ന​യി​ക്കു​ന്ന ശ​ബ​രി​മ​ല ക​ർ​മ സ​മി​തി​യും പ്ര​ക്ഷോ​ഭം പ്ര​ഖ്യാ​പി​ച്ച​ത് സ​ർ​ക്കാ​റി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്ങി​നൊ​പ്പം അ​നി​യ​ന്ത്രി​ത​മാ​യി സ്പോ​ട്ട് ബു​ക്കി​ങ്ങും അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് തീ​ർ​ഥാ​ട​നം അ​ല​ങ്കോ​ല​മാ​യി​രു​ന്നു. ഭ​ക്ത​ജ​ന​ത്തി​ര​ക്ക് കാ​ര​ണം അ​യ്യ​പ്പ​ഭ​ക്ത​രെ പൊ​ലീ​സ് വ​ഴി​യി​ൽ ത​ട​യു​ക​യും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ പ​ല​രും വ​ഴി​യി​ൽ മാ​ല​യൂ​രി പ്ര​തി​ഷേ​ധി​ച്ച് മ​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഹൈ​കോ​ട​തി​യി​ൽ​നി​ന്ന​ട​ക്കം സ​ർ​ക്കാ​റി​ന് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ഇ​ത്ത​ര​മൊ​രു അ​വ​സ്ഥ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് വ​ഴി പ്ര​തി​ദി​നം 80,000 പേ​രെ​മാ​ത്രം ക​ട​ത്തി​വി​ട്ടാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ഉ​ണ്ടാ​യ​ത്.

എ​ന്നാ​ൽ, ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്തു മാ​ത്ര​മു​ള്ള ദ​ർ​ശ​ന​മെ​ന്ന​ത് ശ​ബ​രി​മ​ല​യി​ൽ പ്രാ​യോ​​ഗി​ക​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഹി​ന്ദു​സം​ഘ​ട​ന​ക​ൾ. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം ഏ​റെ ദൂ​രം യാ​ത്ര​ചെ​യ്ത് വ​രു​ന്ന​വ​ർ​ക്ക് പ​ല​പ്പോ​ഴും നി​ശ്ചി​ത​സ​മ​യ​ത്ത് ശ​ബ​രി​മ​ല​യി​ലെ​ത്തി​ച്ചേ​രാ​ൻ ക​ഴി​യ​ണ​മെ​ന്നി​ല്ല. ആ​ചാ​ര​പ്ര​കാ​രം കാ​ൽ​ന​ട​യാ​യി അ​യ്യ​പ്പ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​രു​ടെ കാ​ര്യ​വും അ​തു​ത​ന്നെ. സ്പോ​ട്ട് ബു​ക്കി​ങ്​ ഒ​ഴി​വാ​ക്കു​ന്ന​ത് കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന്‌ ഭ​ക്ത​ജ​ന​ത്തി​ന്​ ദ​ർ​ശ​ന​ത്തി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്കു​മെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു

അ​തേ​സ​മ​യം, ക​രു​ത​ലോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​ണ്ടെ​ങ്കി​ലും ശ​ബ​രി​മ​ല​യെ പ്ര​ക്ഷോ​ഭ​വേ​ദി​യാ​ക്കു​ന്ന​തി​നോ​ട് താ​ൽ​പ​ര്യ​മി​ല്ല. ശ​ബ​ര​മി​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന സ​മ​ര​ത്തി​ന് സ​മാ​ന​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​വാ​ദ തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റ​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട സി.​പി.​എം ജി​ല്ല നേ​തൃ​ത്വം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ സി.​പി.​ഐ​ക്കും അ​മ​ർ​ഷ​മു​ണ്ട്.

സ്പോ​ട്ട് ബു​ക്കി​ങ് പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ച​തി​ൽ ദേ​വ​സ്വം ബോ​ർ​ഡി​നും എ​തി​ര​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ലും അ​തു പു​റ​ത്തു പ​റ​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് അം​ഗ​ങ്ങ​ൾ. സ്പോ​ട്ട് ബു​ക്കി​ങ് വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ്. അ​തു മാ​റ്റ​ണ​മെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നി​ക്ക​ണം. ഇ​തു​സം​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗം ചേ​രും. പ​രി​മി​ത​മാ​യ അ​ള​വി​ലെ​ങ്കി​ലും സ്പോ​ട്ട്ബു​ക്കി​ങ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗം ദേ​വ​സ്വം മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoliticsBJPSpot BookingSabarimala
News Summary - Spot booking: BJP again to use Sabarimala as a political weapon
Next Story