കടന്നാക്രമിക്കാൻ യു.ഡി.എഫ്; പുനർജീവനേകി സ്പ്രിൻക്ലർ
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലൂടെ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സൃഷ് ടിച്ച പ്രതിച്ഛായ സ്പ്രിൻക്ലർ, കെ.എം. ഷാജി വിവാദങ്ങളിലൂടെ പിടിച്ചുകെട്ടാനായെന്ന ആശ്വ ാസത്തിൽ യു.ഡി.എഫ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് മുഖ്യമന്ത്രി ക്കും സർക്കാറിനും എതിരെ കടന്നാക്രമണത്തിനാണ് പ്രതിപക്ഷ നീക്കം.
കോവിഡ് പ്രതിരോധത്തിലൂടെ സർക്കാറും പ്രതിദിന വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിയും മുന്നോട്ടുപോയപ്പോൾ പ്രതിപക്ഷം കാഴ്ചക്കാരായിരുന്നു. ഇതിനിടെയാണ് സ്പ്രിൻക്ലർ വിവാദം ഉയർന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണ ശരങ്ങൾ മറ്റ് നേതാക്കളും ഏെറ്റടുത്തതോടെ സർക്കാറും മുഖ്യമന്ത്രിയും സംശയ നിഴലിലായി. ആദ്യം പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിയുടെ നടപടി സംശയങ്ങൾ ഇരട്ടിപ്പിച്ചു. കരാർ സംബന്ധിച്ച് പിന്നീട് മുഖ്യമന്ത്രിക്ക് വിശദീകരിച്ചുവെങ്കിലും അടിസ്ഥാനപരമായ സംശയങ്ങൾ ശേഷിക്കുകയാണ്. കരാറിൽ ഒപ്പിട്ട െഎ.ടി സെക്രട്ടറി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും പ്രതിപക്ഷ ആരോപണങ്ങൾ ഭാഗികമായി അംഗീകരിക്കുകയാണ്. വ്യക്തിഗത വിവരങ്ങൾ ഇടതുസർക്കാർ മൂലധനശക്തികൾക്ക് അടിയറവെച്ചുവെന്ന ആരോപണം ഇതിനെല്ലാം പുറമെയാണ്. കൂടുതൽ കടുപ്പിച്ച ആരോപണങ്ങൾ ഇന്നലെയും ഉയർന്നു.
ഇതിനു തുടർച്ചയായാണ് ഷാജിയുടെ ഫേസ് ബുക്ക് പോസ്റ്റും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പരാമർശവും ഉണ്ടായത്. ദുരിതാശ്വാസനിധി സംബന്ധിച്ച് കെ.എം. ഷാജി പത്രസമ്മേളനം നടത്തിയതോടെ വിവാദം കൊഴുത്തു. ഷാജിക്ക് പിന്തുണയുമായി കോൺഗ്രസിനൊപ്പം മുസ്ലിം ലീഗ് നേതൃത്വവും അണിനിരന്നതോടെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പോർവിളിയായി. ഇതിനിടെ പതിവ് വാർത്താസമ്മേളനത്തിൽനിന്ന് പിൻമാറുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചതും പ്രതിപക്ഷം പ്രചാരണായുധമായി. പിന്നാലെ ഷാജിക്കെതിരെ വിജിലൻസ് കേസ്. പൗരത്വ നിയമഭേദഗതിയിൽ ഇടതുപക്ഷത്തോട് ലീഗ് നേതൃത്വം സ്വീകരിച്ച മൃദുസമീപനത്തിനാണ് വിജിലൻസ് അന്വേഷണത്തോടെ മാറ്റം വന്നത്. കോവിഡ് പ്രതിരോധത്തിെൻറ ആദ്യഘട്ടത്തിൽ നിശ്ശബ്ദ സാക്ഷികളാകേണ്ടി വന്ന യു.ഡി.എഫിന് രമേശ് ചെന്നിത്തല തൊടുത്തുവിട്ട സ്പ്രിൻക്ലർ അസ്ത്രം പുനർജീവൻ നൽകിയിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.