രഹസ്യമാക്കണം; സർക്കാറിനും സ്പ്രിൻക്ലറിനും ഹൈകോടതിയുടെ കർശന നിർദേശം
text_fieldsകൊച്ചി: കോവിഡ് രോഗികളും നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെട്ട് കൈമാറുന്ന വ്യ ക്തി വിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പു വരുത്താൻ സർക്കാറിനും സ്പ്രിൻക്ലറിനും ക ർശന നിർദേശം നൽകി ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. സ്പ്രിൻക്ലറിനോ മറ്റേതെങ്കിലു ം ഏജൻസിക്കോ വേണ്ടി ഇനി വിവരം ശേഖരിക്കുന്നത് വ്യക്തിയുടെ സമ്മതത്തോടെ മാത്രമായി രിക്കണമെന്നും വ്യക്തി വിവരം അജ്ഞാതമായി സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കരാർ നടപടികളും ഇത് സംബന്ധിച്ച വിശദീകരണവും തൃപ്തികരമല്ലെന്ന വാക്കാൽ നിരീ ക്ഷണത്തോടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ടി.ആർ. രവി എന്നിവരടങ്ങു ന്ന ഡിവിഷൻബെഞ്ച് കർശന നിർദേശം പുറപ്പെടുവിച്ചത്. സമ്മതപത്രം നിർബന്ധമാക്കുന്നത് വിവര ശേഖരണത്തിനെതിരായ പ്രചാരണത്തിന് കാരണമാകുമെന്ന സർക്കാർ വാദം കോടതി തള്ളി.
വ്യക്തി വിവരങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കാനും സ്വകാര്യത ലംഘനമില്ലെന്ന് ഉറപ്പുവരുത്താനും വിവര ദാതാവിനെ തിരിച്ചറിയാവുന്ന (പേര്, മേൽവിലാസം, ഫോൺ നമ്പർ, ആധാർ തുടങ്ങിയവ) വിവരം മറച്ചുവെച്ച് വേണം സ്പ്രിൻക്ലറിന് കൈമാറാനെന്ന് കോടതി വ്യക്തമാക്കി. ഇവ രഹസ്യമാക്കിവെക്കുമെന്ന സർക്കാർ ഉറപ്പ് കോടതി രേഖപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ കൈമാറുന്ന വിവരങ്ങള്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുമെന്ന് ഉറപ്പാക്കണമെന്ന് സ്പ്രിൻക്ലറിനോട് കോടതി നിർദേശിച്ചു.
വിവരങ്ങൾ ലോകത്തെ മറ്റേതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ സംഘത്തിനോ കൈമാറരുത്. ഇതുമായി ബന്ധപ്പെട്ട കരാർ സ്പ്രിൻക്ലർ ലംഘിക്കരുത്. കരാറിനെ തുടർന്ന് ശേഖരിച്ച വിവരങ്ങൾ വിശകലനം പൂർത്തിയാക്കി സർക്കാറിന് തിരികെ നൽകണം. കൈമാറിയ വിവരങ്ങളൊന്നും സ്പ്രിൻക്ലറിെൻറ പക്കലില്ലെന്ന് സർക്കാർ ഉറപ്പു വരുത്തുകയും വേണം.
വിവരങ്ങൾ ചൂഷണം ചെയ്യുകയോ േഡറ്റ വാണിജ്യനേട്ടത്തിന് ഉപയോഗിക്കുകയോ ചെയ്യരുത്. പൗരൻമാരുടെ വിശ്വാസ്യതക്ക് കോട്ടം വരുത്തുന്ന നടപടി സ്വീകരിക്കരുത്. രോഗികളെക്കുറിച്ചുള്ള വിവരം കൈവശമുണ്ടെന്ന തരത്തില്‍ പ്രചാരണം നടത്തരുത്. ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചോ സംസ്ഥാന സർക്കാറിെൻറ പേരോ ലോഗോയോ ഉപയോഗിച്ചോ പരസ്യം ചെയ്യലടക്കം കമ്പനിയുടെ ഭാഗത്തുനിന്ന് പാടില്ലെന്നും ഡിവിഷൻബെഞ്ച് നിർദേശിച്ചു.
വിവര ശേഖരണത്തിന് മുമ്പ് വ്യക്തിയിൽനിന്ന് നിർദേശിക്കപ്പെട്ട ഫോമിലും േഫാർമാറ്റിലുമുള്ള സമ്മത പത്രം വാങ്ങണം. വിവരങ്ങൾ മൂന്നാം കക്ഷിക്ക് നൽകുന്നുവെന്ന വിവരണം ബോധ്യപ്പെടുത്തിയാണ് സമ്മതപത്രം വാേങ്ങണ്ടത്. കരാർ പൂർത്തിയാകുന്ന അഞ്ച് മാസം പൂർത്തിയായാൽ വിവര വിശകലനവുമായി ബന്ധപ്പെട്ട കരാറിന് കേന്ദ്ര സർക്കാറിനെ സമീപിക്കാൻ തയാറാണെന്ന സംസ്ഥാന സർക്കാറിെൻറ നിലപാട് രേഖപ്പെടുത്തി.
എല്ലാ ഹരജികളും ഫയലിൽ സ്വീകരിച്ച കോടതി, മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി. എതിർ കക്ഷികൾ ഇതിനകം വിശദീകരണം നൽകണം.
സ്പ്രിൻക്ലർ ഇടപാട് ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനുമടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.