87 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ സ്പ്രിംഗ്ലറിന് ലഭിച്ചു -രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകാർഡ് ഉടമകളായ 87 ലക്ഷം പേരുടെ വിവരങ്ങൾ സ്പ്രിംഗ്ലർ കമ്പനിക്ക് ലഭിച്ചിട്ടു ണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഡേറ്റ ശേഖരണത്തിന് സ്പ്രിംഗ്ലർ കമ്പനിയുമായി സംസ്ഥ ാന സർക്കാർ ഉണ്ടാക്കിയത് തട്ടിക്കൂട്ട് കരാറാണ്. സേവനത്തിന് പകരം കമ്പനിക്ക് ഫീസ് നൽകേണ്ടെന്ന മുഖ്യമന്ത്ര ിയുടെ വാദം തെറ്റാണെന്നും കമ്പനിക്കെതിരെ 380 കോടിയുടെ തട്ടിപ്പ് േകസ് നിലവിലുണ്ടെന്നും അദ്ദേഹം വാർത്തസമ്മേ ളനത്തിൽ പറഞ്ഞു.
ഏപ്രിൽ പത്താം തീയതി ആരോപണം ഉന്നയിച്ചതിന് പിന്നാെല 11, 12 തീയതികളിൽ സുരക്ഷാ ഉറപ്പ് സംബന്ധിച്ച് വിവാദകമ്പനിയും െഎ.ടി വകുപ്പും നടത്തിയ ഇ-മെയിലുകളാണ് പുറത്തുവിട്ടത്. ഇത് നിയമപരമായ കരാർ അല്ല. ആരോപണം ഉയർത്തിയില്ലായിരുന്നുവെങ്കിൽ ഇൗ ഉറപ്പ്പോലും സർക്കാർ വാങ്ങുമായിരുന്നില്ല. ഇത്തരത്തിെലാരു അന്താരാഷ്ട്ര കരാർ ഉണ്ടാകുംമുമ്പ് നിയമ, ആരോഗ്യ, െഎ.ടി, തദ്ദേശഭരണ വകുപ്പുകൾ അറിയേണ്ടതാണ്. അവരാരും ഫയലുകളൊന്നും കണ്ടിട്ടില്ല.
കരാർ സംബന്ധിച്ച ഫയലുകളൊന്നും സർക്കാറിെൻറ പക്കൽ ഇല്ല. കരാർ ഉണ്ടാക്കുേമ്പാൾ നിയമങ്ങളും സെക്രേട്ടറിയറ്റ് മാന്വലും അനുസരിച്ച വ്യവസ്ഥകളും പാലിക്കപ്പെട്ടിട്ടില്ല. മറിച്ചാണെങ്കിൽ മുഴുവൻ ഫയലുകളും സർക്കാർ പുറത്തുവിടണം.
സ്പ്രിംഗ്ലർ കമ്പനി അമേരിക്കയിൽ 380 കോടിരൂപയുടെ ഡേറ്റ തട്ടിപ്പ് കേസിൽ നിയമനടപടി നേരിടുന്നുണ്ട്. കമ്പനിയുടെ സേവനം സൗജന്യമാണെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ല. പ്രതിഫലം എത്രയെന്ന് കോവിഡ് കഴിഞ്ഞാൽ തീരുമാനിക്കുമെന്നാണ് കരാർ പറയുന്നത്.
കമ്പനി ഏജൻറായാണ് െഎ.ടി സെക്രട്ടറി പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ കരാർ ഉണ്ടാകുമെന്ന് കരുതാനാവില്ല. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച് സ്പ്രിംഗ്ലർ കമ്പനിയുടെ വെബ്സൈറ്റിൽ നൽകണമെന്നായിരുന്നു തദ്ദേശഭരണ വകുപ്പ് ഉത്തരവ്. വിവാദമായപ്പോൾ സർക്കാറിലേക്കു വിവരങ്ങൾ മാറ്റിയതായി ഐ.ടി വകുപ്പ് വിശദീകരിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയിട്ടില്ല.
ആരോപണത്തിന് പിന്നാലെ സ്പ്രിംഗ്ലർ കമ്പനി വെബ്സൈറ്റിൽനിന്ന് സംസ്ഥാന െഎ.ടി സെക്രട്ടറിയുടെ അഭിമുഖവും കേരള സർക്കാർ മുദ്രയും മാറ്റിയിട്ടുണ്ട്. സദുദ്ദേശ്യമായിരുന്നുവെങ്കിൽ ഇതൊന്നും മാറ്റേണ്ടതില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.