സ്പ്രിന്‍ക്ലർ കരാര്‍ വഴി വിവരങ്ങള്‍ ചോര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം; ചെന്നിത്തല ഉപഹരജി നൽകി
text_fieldsകൊച്ചി: സ്പ്രിന്‍ക്ലർ കരാര്‍ വഴി വിവരങ്ങള്‍ ചോര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരജി. ഇടപാടിനെ കുറിച്ച് അന്വേഷിച്ച മാധവൻ നായര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഹൈകോടതിയില്‍ ഹാജരാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗികളുടെ വിവര വിശകലനത്തിന് സ്പ്രിന്‍ക്ലർ കമ്പനിയെ തെരഞ്ഞെടുത്തത് ഭരണഘടനാ വിരുദ്ധമാണെന്നും കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചെന്നിത്തല നേരത്തെ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് കൂടാതെയാണ് ഇപ്പോൾ ഉപഹരജി കൂടി നൽകിയിട്ടുള്ളത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ ആയിരക്കണക്കിന് ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ സ്പ്രിന്‍ക്ലറിന് കൈമാറിയെന്ന് ഹരജിയില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി. വ്യക്തി വിവരങ്ങള്‍ സ്പ്രിന്‍ക്ലറിന്റെ സെര്‍വറില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്ന ഹൈകോടതി ഉത്തരവ് സമയബന്ധിതമായി നടപ്പാക്കുന്നതിലും സര്‍ക്കാറിന് വീഴ്ചയുണ്ടായി.
വ്യക്തി വിവരങ്ങള്‍ സ്പ്രിന്‍ക്ലറിന്റെ സെര്‍വറില്‍ നിന്ന് നീക്കാൻ കഴിഞ്ഞ ഏപ്രിൽ 20നാണ് കോടതി ഉത്തരവിട്ടത്. എന്നാൽ, മെയ് 12ന് മാത്രമാണ് വിവരങ്ങൾ സർക്കാർ നീക്കം ചെയ്തത്. അതിനാൽ നഷ്ടപരിഹാരം നൽകണം. ഇവരുടെ പട്ടിക രഹസ്യമായി ഹാജരാക്കാൻ കോടതി നിർദേശം നൽകണം. നഷ്ടപരിഹാരത്തുക മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും അന്നത്തെ ഐ.ടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിൽ നിന്നും ഈടാക്കണമെന്നും ഹരജിയിൽ പറയുന്നു.
വേണ്ടത്ര ചർച്ചകേളാ കൂടിയാലോചനകേളാ ഇല്ലാതെയുള്ള കരാർ നടപടികൾ മൂലം ശേഖരിച്ച ആരോഗ്യ വിവരങ്ങളിൽ സ്പ്രിന്‍ക്ലറിന് സമ്പൂര്‍ണ അവകാശം നല്കുന്ന സ്ഥിതിയുണ്ടായെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് വൻതോതിൽ ഉയരുമെന്ന പ്രാഥമിക വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് േഡറ്റ ബേസ് തയാറാക്കുന്നതിനായി കമ്പനിയുടെ സഹായം തേടിയത്.
കോവിഡിെൻറ മറവിൽ രോഗികളുടെ വിവരങ്ങൾ മറിച്ചുനൽകുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോർത്തുന്നില്ലെന്നും സ്പ്രിൻക്ലർ കമ്പനി സൗജന്യമായാണ് േഡറ്റ ബേസ് തയാറാക്കുന്നതെന്നുമായിരുന്നു സർക്കാർ അന്ന് വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.