സ്പ്രിൻക്ലർ വിവാദം: അന്വേഷണ സമിതി പുനഃസംഘടിപ്പിച്ചു
text_fieldsതിരുവനന്തപുരം: സ്പ്രിൻക്ലർ വിവാദം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗസമിതി പുനഃസംഘടിപ്പിച്ചു. രാജീവ് സദാനന്ദന് പകരം കേന്ദ്രസർക്കാറിെൻറ മുൻ സൈബർ സെക്യൂരിറ്റി കോഒാഡിനേറ്റർ ഡോ.ഗുൽഷൻ റായിയെ അംഗമായി ഉൾപ്പെടുത്തിയാണ് സമിതി പുനഃസംഘടന. റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ പത്ത് വരെ നീട്ടിയിട്ടുമുണ്ട്.
അന്വേഷണ സമിതിയിൽ അംഗമായിരുന്ന മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ കോവിഡ് കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കിയതോടെ അന്വേഷണ സമിതിയിൽനിന്ന് അദ്ദേഹം ഒഴിവായി. അതോടെ സമിതിയുടെ പ്രവർത്തനം ത്രിശങ്കുവിലാകുകയും കടുത്ത വിമർശനം സർക്കാർ ക്ഷണിച്ചുവരുത്തുകയും ചെയ്തു. സ്പ്രിൻക്ലർ ഇടപാടുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മാധവൻ നമ്പ്യാർ അധ്യക്ഷനായി രണ്ടംഗസമിതിയെ നിയോഗിക്കുേമ്പാൾ സർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ നൂറുദിവസമായിട്ടും അവർക്ക് ഒരു ചുവട്പോലും അന്വേഷണ കാര്യത്തിൽ മുന്നോട്ട്പോകാൻ സാധിച്ചിരുന്നില്ല.
ഇൗ സാഹചര്യത്തിലാണ് രാജീവ് സദാനന്ദന് പകരം ഗുൽഷൻ റായിയെ ഇേപ്പാൾ സമിതിയിൽ ഉൾപ്പെടുത്തിയത്. മാധവൻ നമ്പ്യാർ അധ്യക്ഷ സ്ഥാനത്ത് തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.