സ്പ്രിൻക്ലർ പഠിക്കാൻ മാസം 75,000 രൂപ ശമ്പളം വേണമെന്ന് പുതിയ സമിതി അധ്യക്ഷൻ
text_fieldsതിരുവനന്തപുരം: സ്പ്രിൻക്ലർ കരാറിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച പുതിയ സമിതിയുടെ അധ്യക്ഷൻ 75,000 രൂപ ശമ്പളം ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് നൽകിയ കത്ത് പുറത്തായി. വിഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിലാണ് 75,000 രൂപ വേതനം ആവശ്യപ്പെടാനുള്ള തീരുമാനം.ചെയർമാന് 75,000 രൂപ ശമ്പളം വേണം, റിട്ട. നിയമവകുപ്പ് സ്പെഷൽ സെക്രട്ടറിയെ കൺസൾട്ടൻറാക്കണം.
മറ്റൊരു അംഗത്തിന് ജോലിയുടെ അടിസ്ഥാനത്തിൽ പ്രതിഫലം നിശ്ചയിക്കണം, േഡറ്റ എൻട്രി ഓപറേറ്റർക്ക് 7500 രൂപയും ഓഫിസ് അറ്റൻഡൻറിന് 5000 രൂപയും നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ ഒമ്പതിന് പൊതുഭരണ സെക്രട്ടറിക്ക് അയച്ച ചെയർമാെൻറ കത്താണ് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.