ഒളികാമറ വിവാദം: അന്വേഷണം ശക്തമാക്കി പൊലീസും തെരഞ്ഞെടുപ്പ് കമീഷനും
text_fieldsതിരുവനന്തപുരം: കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെതിരായ ഒളികാമറ വി വാദം കൂടുതൽ കുരുക്കിലേക്ക്. തെരഞ്ഞെടുപ്പ് കമീഷനും പൊലീസും വിശദമായ അന്വേഷണം ആരം ഭിച്ചു. അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ രാഘവനെതിരെ നടപടി സ്വീകരിക് കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടികാറാം മീണയും വ്യക്തമാക്കി. ദൃശ്യങ്ങൾ പൂർണമ ായും തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയെന്ന് ചാനൽ വൃത്തങ്ങളും വ്യക്തമാക്കിയതോടെ വി ഷയം കൂടുതൽ ഗുരുതരമാകുകയാണ്. അതിനിടെ രാഘവനെതിരെയുള്ള പരാതി അന്വേഷിക്കുന്ന പൊലീസ് സംഘത്തെ വിപുലീകരിക്കാനും തീരുമാനമായി. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെയും തലശ്ശേരി എ.എസ്.പി സുകുമാർ അരവിന്ദനെയും സംഘത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം.
വരണാധികാരിയായ കലക്ടറോടും ഡി.ജി.പിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഡിറ്റ് ചെയ്തതാണെന്നും ഡബ്ബ് ചെയ്തതാണെന്നുമുള്ള പരാതി ഉന്നയിക്കപ്പെട്ടിട്ടുള്ളതിനാൽ ദൃശ്യത്തിെൻറ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും ടികാറാം മീണ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കലക്ടറിൽനിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. എന്നാൽ, അതിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്. തെറ്റുകാരനാണെന്ന് ബോധ്യപ്പെട്ടാല്‍ രാഘവനെതിരെ നടപടിയുണ്ടാകും. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെയും നടപടിവരും. രാഘവനെതിരെയുള്ള ചാനല്‍ വാര്‍ത്ത എതിരാളികള്‍ പ്രചാരണായുധമാക്കുന്നുണ്ടെങ്കില് അദ്ദേഹത്തിന് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നിയമ നടപടി സ്വീകരിക്കാൻ സാധിക്കുമെന്നും മീണ പറഞ്ഞു.
രാഘവനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം നൽകിയ പരാതിയും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് രാഘവന് നല്കിയ പരാതിയുമാണ് പൊലീസ് സംഘം അന്വേഷിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വിവാദവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ച പരാതികള്‍ പരിശോധനക്കായി ഡി.ജി.പിക്ക് കൈമാറിയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐ.ജിക്കാണ് ഡി.ജി.പി അന്വേഷണ ചുമതല നൽകിയത്.
അതേസമയം, ഒളികാമറയിലെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ രാഘവെൻറ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാണ് സി.പി.എമ്മിെൻറ ആവശ്യം. രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും സി.പി.എം പരാതി നല്‍കിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ രാഘവനെ പരസ്യമായി പിന്തുണക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ജാഗ്രതക്കുറവുണ്ടായി എന്ന് വിലയിരുത്തുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.