ചാരക്കേസ്: അന്വേഷിക്കുമോ രാഷ്ട്രീയ ഗൂഢാലോചന; ആകാംക്ഷയേറുന്നു
text_fieldsതിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച െഎ.എസ്.ആർ.ഒ ചാരക്കേസിലെ ഉദ്യോഗസ്ഥ തല ഗൂഢാലോചന സംബന്ധിച്ചാണ് സി.ബി.െഎ എഫ്.െഎ.ആർ സമർപ്പിച്ചതെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടാൽ പലർക്കും നെഞ്ചിടിപ്പേറും. അങ്ങിനെയുണ്ടായാൽ പല പ്രമുഖ രാഷ്ട്രീയ നേതാക്കളെയും കുരുക്കുന്ന നിലയിലേക്ക് പോകാം. ഇത് പലരുടെയും നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതാണ്.
നിരപരാധികളെ പ്രത്യേക താൽപര്യം െവച്ച് കള്ളക്കേസിൽ കുടുക്കിയെന്നാണ് നമ്പി നാരായണൻ സുപ്രീംകോടതിയിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞത്. അതിെൻറ അടിസ്ഥാനത്തിലാണ് സി.ബി.െഎ അന്വേഷണത്തിന് സുപ്രീംകോടതി നിർദേശം നൽകിയത്. എന്ത് ഗൂഢാലോചനയാണ് നടന്നെന്ന് പറയുന്നില്ലെന്നും വിശദ അന്വേഷണം വേണമെന്നുമാണ് നമ്പി നാരായണെൻറ പ്രതികരണം.
മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരെൻറ രാജിയിലേക്ക് വരെ നയിച്ചതാണ് ഇൗ സംഭവം. അതാണ് ഇൗ കേസിെൻറ രാഷ്ട്രീയമാനവും. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നമാണ് കേസിനാധാരമെന്ന ആക്ഷേപവും ഉയർന്നിരുന്നു. കോൺഗ്രസിലെ ഗ്രൂപ് പോരാണ് നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരെ വേട്ടയാടിയ ചാരക്കേസിന് ആധാരമെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രതികരിച്ചിരുന്നു. അന്വേഷണം കോൺഗ്രസിലേക്ക് നീങ്ങുന്നതിനോട് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും താൽപര്യമുണ്ട്. അതുകൊണ്ടുതന്നെ സി.ബി.െഎ അന്വേഷണം കേസിലെ രാഷ്ട്രീയത്തിെൻറ വഴിക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുറ്റാരോപിതർക്കെതിരായ മാധ്യമ വിചാരണയുടെ വലിയ ഉദാഹരണവുമാണ് ചാരക്കേസ്. ചാരക്കേസിെൻറ പേരിലുണ്ടായ വേട്ടയാടലിനെ തുടർന്ന് കേസിനൊടുവിൽ നഷ്ടപരിഹാരം ലഭ്യമായെങ്കിലും നമ്പി നാരായണെൻറ നിയമപോരാട്ടം തുടരുകയാണ്.
രാഷ്ട്രീയ-ഉദ്യോഗസ്ഥ-മാധ്യമ സംഘത്തിെൻറ കൂട്ടായ പ്രവർത്തനമാണ് ചാരക്കേസിന് ആധാരമെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. അക്കാലത്ത് മലയാളത്തിലെ പ്രധാന പത്രങ്ങളെല്ലാം ഒരേതരം വാർത്തകളാണ് ഏറെക്കുറെ നൽകിയതെന്നും അതെല്ലാം ഒരു കേന്ദ്രത്തിലിരുന്ന് രാഷ്ട്രീയ നേതൃത്വം തയാറാക്കി നൽകിയതായിരുന്നെന്നുമാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.