ഓൺലൈൻ ക്ലാസിലെ 'ഒളിഞ്ഞുനോട്ടം'; പോക്സോയിട്ട് പൂട്ടാൻ പൊലീസ്
text_fieldsകോഴിക്കോട്: ഓൺലൈൻ ക്ലാസുകളിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞുകയറി കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും പതിവായതോെട കർശന നടപടിയുമായി പൊലീസ്. സ്കൂളധികൃതരുണ്ടാക്കുന്ന സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയവയുടെ ലിങ്കുകളിൽ കയറി അശ്ലീല ഓഡിയോയും വിഡിയോയും പ്രചരിപ്പിക്കുന്നവർക്കെതിരെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിനെതിെര ചുമത്തുന്ന 'പോക്സോ' നിയമം ഉൾപ്പെെട ചുമത്തി കേസെടുക്കാനാണ് തീരുമാനം. 18 വയസ്സിനു താഴെയുള്ളവർക്ക് ഇത്തരം സന്ദേശം അയക്കുന്നതുതന്നെ നിയമവിരുദ്ധമാണെന്നിരിക്കെ അവരുടെ ഓൺലൈൻ പഠനമുറിയിൽ കയറി അശ്ലീലം പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റമെന്ന നിലയിൽ കണ്ടാണ് നടപടി സ്വീകരിക്കുക.
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്ന രക്ഷിതാക്കൾക്കെതിരെയും പൊലീസ് ഇത്തരം ബാലാവകാശ നിയമം ചുമത്തി റിമാൻഡിലാക്കുന്നുണ്ട്. സ്കൂൾ അധികൃതർ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകുന്ന ഓൺലൈൻ ക്ലാസിെൻറ ലിങ്കുകൾ കൈമാറുകയോ വാട്സ് ആപ് ഗ്രൂപ്പുകളിലിടുകയോ െചയ്യുന്നതാണ് പലപ്പോഴും നുഴഞ്ഞുകയറ്റക്കാർക്ക് തുണയാവുന്നെതന്ന് ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷനൽ സൂപ്രണ്ട് ഇ.എസ്. ബിജുമോൻ പറഞ്ഞു. ഇത്തരം നുഴഞ്ഞുകയറ്റംപോലും ഐ.ടി.നിയമ പ്രകാരം ഹാക്കിങ്ങിെൻറ പരിധിയിലാണ് വരുക. മാത്രമല്ല അശ്ലീല സന്ദേശങ്ങൾ അയക്കുകയോ അത്തരം വാക്കുകൾ ഉപയോഗിക്കുകയോ െചയ്താൽ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചേർത്താനും കഴിയും. മാത്രമല്ല അധ്യാപികമാർ ക്ലാസെടുക്കുേമ്പാഴാണ് നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കുന്നതെങ്കിൽ സ്ത്രീകളെ അപമാനിക്കുന്നതിനെതിരായ വകുപ്പുകളും ചുമത്തുമെന്നും പൊലീസ് പറയുന്നു.
വ്യാജ ഐ.ഡി ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകളിൽ കയറുകയും അശ്ലീല സംഭാഷണങ്ങളും വിഡിയോകളും അയക്കുകയും ചെയ്ത സംഭവങ്ങളിൽ വിവിധ സ്റ്റേഷനുകളിലായി ഇതിനകം അറുപതോളം പരാതികളാണ് ലഭിച്ചത്. ഇതിൽ രജിസ്റ്റർ െചയ്ത എട്ട് കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഹാജർ പട്ടികയിലേതിനേക്കാൾ കൂടുതൽപേർ ഓൺലൈൻ ക്ലാസിലെത്തിയതടക്കം കോഴിക്കോട്ട് മാത്രം ഒമ്പത് പരാതി ലഭിച്ചിട്ടുണ്ട്. ലിങ്കുകളിൽ നുഴഞ്ഞുകയറുന്നതോെട സ്കൂളധികൃതർ പുതിയ ലിങ്ക് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. കുട്ടികളെ എളുപ്പം തിരിച്ചറിയാവുന്ന രീതികളും അവലംബിക്കുന്നുണ്ട്. അതേസമയം വിദേശ നിർമിത പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിനാൽ സാങ്കേതിക സുരക്ഷയൊരുക്കാൻ സർക്കാറിനും ഏജൻസികൾക്കും പരിമിതികളുമുണ്ട്.
ഓൺലൈൻ ക്ലാസ് സുരക്ഷിതമാക്കാം
•ക്ലാസുകളുടെ ലിങ്ക് കൈമാറരുത്.
•ഓരോ കുട്ടിക്കും പ്രത്യേകം ഐ.ഡിയും പാസ്വേഡും നൽകാൻ ശ്രമിക്കുക.
•ക്ലാസിന് സുരക്ഷിത ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കുക.
•രക്ഷിതാക്കളുടെയോ വിദ്യാർഥികളുടെയോ ഇ–മെയിൽ ഐ.ഡി മാത്രം ഉപയോഗിക്കുക.
•ഇ-മെയിൽ ഐ.ഡി കുട്ടികളിൽ നിന്നാണ് ശേഖരിച്ചതെങ്കിൽ സ്ഥിരീകരിക്കുക.
•ക്ലാസുകൾക്കു മുമ്പ് ഹാജരെടുത്ത് മറ്റുള്ളവരില്ലെന്ന് ഉറപ്പാക്കുക.
•ക്ലാസ് െറക്കോഡ് െചയ്യുക.
•അനധികൃതമായി ക്ലാസിൽ പ്രവേശിച്ചവരെ ഒഴിവാക്കുകയും പരാതി നൽകുകയും ചെയ്യുക.
•ക്ലാസിനിടെ ആരെല്ലാം ജോയിൻ ചെയ്യുന്നു, വിട്ടുപോകുന്നു എന്ന് അധ്യാപകരോ ചുമതലപ്പെടുത്തുന്നവരോ നിരീക്ഷിക്കുക.
•വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കുേമ്പാൾ ലിങ്കുകളുപയോഗിക്കാതെ ഓരോരുത്തരെയായി ചേർക്കുക.
•സോഫ്റ്റ്വേറുകളും ബ്രൗസറുകളും മതിയായ ഇടവേളകളിൽ അപ്ഡേറ്റ് െചയ്യുക.
•സംശയ നിവാരണങ്ങൾക്ക് ചാറ്റ് ബോക്സ് ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.