Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2022 12:04 PM IST Updated On
date_range 25 Dec 2022 12:04 PM ISTശ്രീനാരായണഗുരു മന്ദിരം അടിച്ചു തകർത്തു; നാലുപേർ കസ്റ്റഡിയിൽ
text_fieldsbookmark_border
ആലപ്പുഴ: ചേർത്തലയിൽ ശ്രീനാരായണഗുരു മന്ദിരം അടിച്ചു തകർത്തു. ചേർത്തല വരാനാട് എസ്.എൻ.ഡി.പി ശാഖക്ക് കീഴിലെ മന്ദിരമാണ് ശനിയാഴ്ച രാത്രി പത്തരയോടെ തകർത്തത്. സംഭവത്തിൽ വരാനാട് സ്വദേശികളായ ജോൺ, ഗിരിധർ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുമന്ദിരത്തിലെ തേങ്ങയേറ് ചടങ്ങിനിടെ ചില ഭാരവാഹികളും യുവാക്കളും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായതെന്നും സംഭവസമയത്ത് പ്രതികളെല്ലാം മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. എസ്.എൻ.ഡി.പി ഭാരവാഹികളുടെ പരാതിയിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story