ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന് കേന്ദ്രസർക്കാർ അനുമതി
text_fieldsതിരുവനന്തപുരം: ശ്രീനാരായണഗുരു തീർഥാടന സര്‍ക്യൂട്ടിന് സ്വദേശിദര്‍ശന്‍ പദ്ധതിപ്രകാരം കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. 118 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സമർപ്പിച്ചതെങ്കിലും 70 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ശ്രീനാരായണഗുരുവിെൻറ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് തീർഥാടന സര്‍ക്യൂട്ട് ആവിഷ്കരിച്ചത്.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന് സ്മാരകം, കായിക്കര കുമാരനാശാന് സ്മാരകം, ശിവഗിരി ശ്രീനാരായണഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീർഥാടനസര്ക്യൂട്ടിെൻറ ഭാഗമായി വന്‍തോതിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. അരുവിപ്പുറത്ത് നിന്ന് ശിവഗിരി വരെ നീളുന്ന തീർഥാടനസര്ക്യൂട്ടില് ഗുരുവിെൻറ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ അതതിടങ്ങളില്‍ രേഖപ്പെടുത്തും.
ശിവഗിരിയില്‍ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംവിധാനം, ഓപണ്‍ എയര്‍ തിയറ്റര്‍, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെൻറര്‍, 2000 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാല, ആരോഗ്യശുശ്രൂഷാകേന്ദ്രം, ഔഷധസസ്യ തോട്ടം, ജലസംഭരണി, മഴവെള്ളസംഭരണി, പാര്‍ക്കിങ് സൗകര്യം, സൗരോര്‍ജ പ്ലാൻറ്, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ തീർഥാടനസര്ക്യൂട്ടിെൻറ ഭാഗമായി ഒരുക്കും. അരുവിപ്പുറത്ത് സ്ഥാപിക്കുന്ന മ്യൂസിയം കോംപ്ലക്സില്‍ ആര്‍ട്ട് ഗാലറിയും മള്‍ട്ടിമീഡിയ സംവിധാനവും ഗവേഷണ കേന്ദ്രവും ലൈബ്രറിയും ഉണ്ടാകും.
അരുവിപ്പുറത്തെ ഗുഹകളുടെ സംരക്ഷണം, ദശപുഷ്പ പാര്‍ക്ക്, പ്രാഥമിക ചികിത്സാസൗകര്യങ്ങള്‍, കല്ലുകള്‍ പാകിയ നടപ്പാതകള്‍, മലമുകളില്‍ യോഗാകേന്ദ്രം എന്നിവയും ഒരുക്കും. ശ്രീനാരായണഗുരു തീര്‍ഥാടന സര്ക്യൂട്ടിെൻറ വിശദമായ പദ്ധതിരേഖ ഒരാഴ്ചക്കകം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ 10 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്വെന്ഷന് സെൻറർ നിര്‍മിക്കുന്നതിന് നേരേത്ത തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.