ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന പൂര്‍ത്തിയായി
text_fieldsതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിെൻറ രണ്ടാംഘട്ട പരിശോധന പൂര്‍ത്തിയായി. സുപ്രീംകോടതി നിർദേശപ്രകാരം നടത്തുന്ന പരിശോധന ചൊവ്വാഴ്ച അഞ്ചു മണിക്കൂര്‍ നീണ്ടു. റിപ്പോര്‍ട്ട് മൂന്നുദിവസത്തിനുള്ളില്‍ തയാറാക്കുമെന്നും സുപ്രീംകോടതിക്ക് നല്‍കുമെന്നും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ വി. രതീശന് അറിയിച്ചു. രാജകുടുംബാംഗങ്ങൾ, തന്ത്രി, കടുശര്ക്കരയോഗത്തിെൻറ നിര്‍മാണവിദഗ്ധര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്.
പരിശോധന നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ദര്‍ശനസമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ 11ന് പതിവ് പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പരിശോധകസംഘം ഒറ്റക്കല്‍ മണ്ഡപത്തില്‍ കടന്നത്. ഒരു മാസംമുമ്പ് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിെൻറ നേതൃത്വത്തില്‍ മൂലവിഗ്രഹത്തില്‍ സമഗ്രപരിശോധന നടത്തിയിരുന്നു. മൂലവിഗ്രഹത്തിന് കാര്യമായ ലോപം സംഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. മൂലവിഗ്രഹമുള്ള ശ്രീകോവിലിെൻറ വശങ്ങളും അനന്തെൻറ മണ്ഡലമുള്‍ക്കൊള്ളുന്ന ഭാഗവുമാണ് ചൊവ്വാഴ്ച പരിശോധിച്ചത്.
തന്ത്രി തരണനല്ലൂര്‍ സതീശന് നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരി, കടുശര്ക്കരയോഗത്തിെൻറ പുനര്‍നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള വേഴപ്പറമ്പ് ബ്രഹ്മദത്തന് നമ്പൂതിരി, ചെറുവള്ളി നാരായണന് നമ്പൂതിരി, എഴുന്തോളില്‍ സതീഷ് ഭട്ടതിരി എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഭരണസമിതി ചെയര്മാന് കെ. ഹരിപാൽ, അംഗം എസ്. വിജയകുമാര്‍, ക്ഷേത്രം സ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ, രാജകുടുംബാംഗങ്ങൾ എന്നിവര്‍ മൂലവിഗ്രഹ പരിശോധനയില്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.