ശ്രീധരൻ പിള്ളക്കെതിരെ വ്യാജവാർത്ത; ഡി.ജി.പിക്ക് പരാതി നൽകി
text_fieldsതിരുവനന്തപുരം: മിസോറാം ഗവർണർ ശ്രീധരൻ പിള്ളക്ക് കോവിഡെന്ന് വ്യാജ വാർത്ത പ്രചരിച്ച സംഭവത്തിൽ ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും പരാതി. കാവിമണ്ണ് എന്ന ഫേസ്ബുക് പേജിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്.
'മിസോറാം ഗവർണർ ശ്രീധരൻ പിള്ളക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കരൾ സംബന്ധമായ അസുഖം ഉള്ളതിനാൽ സ്ഥിതി അൽപം ഗുരുതരമാണെന്ന് ഹോസ്പിറ്റൽ അധികൃതർ. എല്ലാവരും പ്രാർഥിക്കുക എന്നായിരുന്നു' ഫേസ്ബുക് പോസ്റ്റ്.
ഗവർണർ പദവിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് പോസ്റ്റിലെ പരാമർശങ്ങളെന്നും നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവർണർക്ക് വേണ്ടി മിസോറാം രാജ്ഭവൻ സെക്രട്ടറിയാണ് പരാതി നൽകിയിരിക്കുന്നത്. മലയാളത്തിലാണ് വാർത്ത എന്നതിനാലാണ് കേരളത്തിൽ പരാതി നൽകിയതെന്നും രാജ്ഭവൻ സെക്രട്ടറി അറിയിച്ചു.
അധിക്ഷേപ പരാമർശം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.