ശബരിമലയിൽ കാട്ടുനീതി; സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും- പി.എസ് ശ്രീധരൻപിള്ള
text_fieldsകോഴിക്കോട്: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ശശികലയെ അറസ്റ്റ് ചെയ്തതെന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.
ശശികലയുടെ ഭരണഘടന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ശബരിമല സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ശബരിമലയിൽ സംസ്ഥാന സർക്കാർ കാട്ടുനീതി നടപ്പിലാക്കുകയാണ്. ഭയപ്പെട്ടത് പോലെ ശബരിമലയെ തകർക്കാനാണ് സർക്കാറിെൻറ ശ്രമം. സ്വാമി പൊലീസ് വേണ്ട എന്നത് ഇതിെൻറ ഭാഗമാണ്. സംഘർഷമുണ്ടാക്കാനാണ് പൊലീസിെൻറ ശ്രമം. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയമാണെന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.