രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനതയായി കേരളം മാറുന്നു -ശ്രീധരൻ പിള്ള
text_fieldsകോഴിക്കോട്: എക്സിറ്റ്പോൾ ഫലങ്ങൾ ശരിയാണെങ്കിൽ രാജ്യത്ത് ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനത യായി കേരളം മാറുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. ദേശീയ രാഷ്ട്രീയത്തിനനുസരിച്ച് മോചിതരാകാൻ കേരള ജനതക്ക് സാധിക്കുന്നില്ലെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നെതന്ന് അദ്ദേഹം പറഞ്ഞു.
1977ൽ ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ രാജ്യം വിധിയെഴുതിയപ്പോൾ 20 സീറ്റും കൊടുത്തവരാണ് മലയാളികൾ. കേരളത്തിൽ ബി.ജെ.പിക്ക് പ്രാതിനിധ്യമുണ്ടാകും. സംസ്ഥാനം യു.ഡി.എഫിന് തീറെഴുതുകയാണെങ്കിൽ ഉത്തരവാദിത്തം എൽ.ഡി.എഫിനാകും. ബി.ജെ.പിക്ക് 17 ശതമാനം വോട്ട് കിട്ടും. ബി.ജെ.പി ജയിക്കാൻ സാധ്യതയില്ലെന്ന് ചിലയിടത്ത് യു.ഡി.എഫ് കുപ്രചാരണം നടത്തിയെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.