ലിംഗച്ഛേദം: പെൺകുട്ടിക്കെതിരെയും കേസെടുത്തേക്കും
text_fieldsതിരുവനന്തപുരം: പീഡിപ്പിക്കാന് ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിക്കെതിരെയും പൊലീസ് കേസെടുത്തേക്കും. ഗംഗേശാനന്ദ തീർഥപാദരെ ക്രൂരമായി മുറിവേൽപിച്ചതിനായിരിക്കും കേസ്. സ്വാമിയെ ആക്രമിച്ച പെൺകുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വിവരാവകാശ പ്രവർത്തകൻ പായിച്ചിറ നവാസ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
സ്വാമി വർഷങ്ങളായി പീഡിപ്പിച്ചിട്ടും നിയമവിദ്യാർഥിനിയായ പെണ്കുട്ടി എന്തുകൊണ്ട് ഇക്കാര്യം ആരോടും പറഞ്ഞില്ലെന്നും സംഭവത്തിന് പിന്നിലെ സാമ്പത്തിക ഇടപാടുകളും രാഷ്ട്രീയ-മതസംഘടനകളുടെ സാന്നിധ്യവും പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു. എന്നാൽ നവാസിെൻറ പരാതി ഇല്ലെങ്കിൽ പോലും പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ജീവൻ രക്ഷിക്കുന്നതിനും പീഡനം തടയുന്നതിനും വേണ്ടിയാണ് പെൺകുട്ടി സന്യാസിയെ ആക്രമിച്ചതെങ്കിലും കേസ് എടുക്കാതിരിക്കാനാവില്ല. ഭാവിയിൽ ഏതെങ്കിലും ഒരു പെൺകുട്ടി നിരപരാധികളെ ആക്രമിച്ചിട്ട് സ്വരക്ഷക്കാണെന്ന് പറഞ്ഞാൽ എന്തുചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥർ ചോദിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ പെൺകുട്ടിക്കെതിരെ കേസെടുക്കുന്നത് ചെറിയ രീതിയിെലങ്കിലും പൊലീസിന് ക്ഷീണമുണ്ടാക്കുമെന്ന് ആഭ്യന്തര വകുപ്പ് ഭയപ്പെടുന്നുണ്ട്.
അതിനാലാണ് ധിറുതിപിടിച്ച് കേസെടുേക്കണ്ടെന്ന തീരുമാനത്തിൽ പൊലീസ് എത്തിയത്. എന്നാൽ പരാതി ലഭിച്ച സ്ഥിതിക്ക് ഉടൻ കേസെടുക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സംഭവദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥനായ പേട്ട സി.ഐ സുരേഷ്കുമാർ പെൺകുട്ടിക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നെങ്കിലും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിെൻറ നിർദേശപ്രകാരം പിൻവലിക്കുകയായിരുന്നു. പെൺകുട്ടിക്കെതിരെ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യേെണ്ടന്നും സ്വാമിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണം നടത്തിയാൽ മതിയെന്നുമായിരുന്നു നിർദേശം.
അതേസമയം മെഡിക്കൽ കോളജ് ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന ഗംഗേശാനന്ദ തീർഥപാദരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് വൈകുമെന്ന് പേട്ട സി.ഐ സുരേഷ്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.