ശ്രീജക്ക് നേരെയുള്ള സൈബര്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് വനിത സാമൂഹിക പ്രവര്‍ത്തകര്‍
text_fieldsതിരുവനന്തപുരം: പൊതുപ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡൻറുമായ ശ്രീജ നെയ്യാറ്റിന്‍കരക്ക് നേരെ ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റിട്ട സംഭവത്തിൽ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് വനിത സാമൂഹിക പ്രവർത്തകർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇത് ഗുരുതരമായ ക്രിമിനല്‍ കുറ്റവും സ്ത്രീത്വത്തിന് നേരെയുള്ള ആക്രമണവുമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് പാഠമാകത്തക്കരീതില്‍ കുറ്റവാളിയെ കണ്ടെത്തി പഴുതടച്ച നിയമവിചാരണയിലൂടെ കടുത്ത ശിക്ഷ വാങ്ങിനല്‍കണമെന്നും അവർ പറഞ്ഞു.
സംയുക്ത പ്രസ്താവനയിൽ ഡോ. ജെ. ദേവിക, കെ. അജിത, സി.എസ്. ചന്ദ്രിക, ബിന്ദുകൃഷ്ണ, കെ.കെ. രമ, രേഖാ രാജ്, ദീദി ദാമോദരന്‍, വിധു വിന്‍സെൻറ്, മാല പാര്‍വതി, കെ.കെ. ഷാഹിന, മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍, സോണിയ ജോര്‍ജ്, ഡോ. വര്‍ഷ ബഷീര്‍, പ്രമീള ഗോവിന്ദ്, നജ്്ദ റൈഹാന്‍, ഇ.സി. ആയിഷ, അഡ്വ. ആര്‍.കെ. ആശ, ഗോമതി (പൊമ്പിളൈ ഒരുമൈ), അശ്വതി ജ്വാല, ജസീറ മാടായി, എ. റഹ്മത്തുന്നിസ ടീച്ചര്‍, രശ്മി, കെ.കെ. പ്രീത, ജബീന ഇര്‍ഷാദ്, വി.പി. റജീന, മൃദുല ഭവാനി, ലാലി പി.എം, ധന്യാ രാമന്‍ എന്നിവർ ഒപ്പിട്ടു. ലൈംഗികാക്രമണ സ്വഭാവത്തിലുള്ള പോസ്റ്റാണ് ശ്രീജക്ക് നേരിടേണ്ടിവന്നത്. പൊതുപ്രവര്‍ത്തനരംഗത്തുള്ള ഒട്ടുമിക്ക സ്ത്രീകൾക്ക് നേരെയും സമാനമായരീതിയില്‍ ആക്രമണങ്ങളുണ്ടാകുന്നത് പതിവായിരിക്കുന്നു. നിര്‍ഭയ നിയമമടക്കമുള്ളവയൊന്നും ഉപകാരപ്പെടുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.